scorecardresearch

ഇടിയോ ആക്ഷനോ, എന്തിനും തയ്യാർ: ടൊവിനോ ചിത്രത്തിൽ ജോയിൻ ചെയ്ത് തൃഷ

മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ചിത്രമാണ് ഐഡിന്റിറ്റി

മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ചിത്രമാണ് ഐഡിന്റിറ്റി

author-image
Entertainment Desk
New Update
Trisha  | Tovino Thomas | Identity

ആദ്യമായാണ് തൃഷ ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നത്

ടൊവിനോ തോമസ് നായകനാവുന്ന ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരം തൃഷ  ജോയിൻ ചെയ്തു. തൃഷയെ ലൊക്കേഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടൊവിനോ പങ്കുവച്ച വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഷൂട്ടിങ്ങിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ ആണ് ടൊവിനോ ഷെയർ ചെയ്തത്. തൃഷയ്ക്ക് ഒപ്പമുള്ള ഒരു തകർപ്പൻ ആക്ഷൻ സെറ്റ് പൂർത്തിയാക്കിയെന്നും ടൊവിനോ പറയുന്നു. ആദ്യമായാണ് തൃഷ ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നത്. 

Advertisment

മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ചിത്രമാണ് ഐഡിന്റിറ്റി. ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ - ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിനയ് റായ്, മന്ദിര ബേദി, മഡോണ  എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി.

രാഗം മൂവീസിന്റെ ബാനറിൽ  രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേർന്ന്  നിർമിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററിൽ എത്തിക്കും. എറണാകുളം, ബംഗളൂരു, മൗറീഷ്യസ്, കോയമ്പത്തൂർ എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. 

Read More Entertainment Stories Here

Tovino Thomas Trisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: