scorecardresearch

സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം ടൊവിനോ: ഒരമ്മ പെറ്റ അളിയന്മാരെ പോലുണ്ടെന്ന് സുരഭി

"ഒരു നടനാകാൻ ആഗ്രഹിച്ച വർഷങ്ങളിൽ, എനിക്ക് പ്രചോദനമായ രണ്ടുപേർ. ഇരുവരെയും കണ്ടുമുട്ടിയതിലും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും വളരെ സന്തോഷം." സൂര്യ- കാർത്തി സഹോദരന്മാരെ കണ്ട സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

"ഒരു നടനാകാൻ ആഗ്രഹിച്ച വർഷങ്ങളിൽ, എനിക്ക് പ്രചോദനമായ രണ്ടുപേർ. ഇരുവരെയും കണ്ടുമുട്ടിയതിലും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും വളരെ സന്തോഷം." സൂര്യ- കാർത്തി സഹോദരന്മാരെ കണ്ട സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

author-image
Entertainment Desk
New Update
Tovino Thomas Karthi Suriya

സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം ടൊവിനോ തോമസ്

ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ അജയന്റെ രണ്ടാം മോഷണം (എആർഎം) മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ്  അവതരിപ്പിച്ചത്. ഓരോ കഥാപാത്രത്തെയും  സമാനതകളില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞ ടൊവിനോയെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ.

Advertisment

എആർഎമ്മിന്റെ വിജയക്കുതിപ്പിനിടെ ടൊവിനോ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തമിഴ് നടന്മാരും സഹോദരങ്ങളുമായ സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം നിൽക്കുന്ന ടൊവിനോയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

"ഒരു നടനാകാൻ ആഗ്രഹിച്ച വർഷങ്ങളിൽ, എനിക്ക് പ്രചോദനമായ രണ്ടുപേർ. ഇന്ന്, ഈ രണ്ട് മികച്ച അഭിനേതാക്കളുടെ/ വ്യക്തിത്വങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ, എൻ്റെ യാത്രയെ സ്വാധീനിച്ചതിൽ അവരുടെ പങ്ക് അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരുവരെയും കണ്ടുമുട്ടിയതിലും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിലും വളരെ സന്തോഷം. കാർത്തിയുടെ മെയ്യഴകൻ റിലീസ് നാളെയാണ്, അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ," എന്നാണ് ടൊവിനോ കുറിച്ചത്.

Advertisment

"ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ," എന്നാണ് ചിത്രത്തിനു നടി സുരഭി ലക്ഷ്മിയുടെ കമന്റ്. എ ആർ എമ്മിൽ ടൊവിനോയുടെ നായികമാരിൽ ഒരാളായി എത്തിയത് സുരഭിയായിരുന്നു. 

Read More Entertainment Stories Here

    Karthi Tovino Thomas Suriya

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: