/indian-express-malayalam/media/media_files/VW7dAARCbau36Zlnfen6.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കി നായകനടനായി തിളങ്ങുകയാണ് ടൊവിനോ തോമസ്. വാഹന പ്രേമികളായ മലയാള നടന്മാരുടെ നിരയിൽ മുന്പന്തിയിൽ തന്നെയണ് ടൊവിനോയും. റേഞ്ച് റോവർ, ഔഡി തുടങ്ങിയ ആംഡബര ബ്രാൻഡുകളുടെ വാഹനങ്ങൾ ടൊവിനോയുടെ ഗരേജിലുണ്ട്.
ഇപ്പോഴിതാ, ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്‌യൂവി സ്വന്തമാക്കിയിരിക്കുകയാണ് നടൻ. ഏകദേശം 2.6 കോടി രൂപയോളം എക്സ് ഷോറൂം വില വരുന്ന, ബിഎംഡബ്ല്യുവിന്റെ എക്‌സ്എം മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. കുടുംബ സമേതം എത്തിയാണ് താരം കാറിന്റെ താക്കോൽ സ്വീകരിച്ചത്. ഫാൻ പേജുകളിലും മറ്റുമായി കാറിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
View this post on InstagramA post shared by VOX MOTORS india (@voxmotorsindia)
4.4 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനൊപ്പം 25.7 kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനത്തിലാണ് ഈ മോഡൽ പുറത്തിറങ്ങുന്നത്. 643 ബി.എച്ച്.പി. കരുത്തും 800 എന്‍.എം. ടോര്‍ക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. 88 കിലോമീറ്റർ റേഞ്ചാണ് ഈ സവിശേഷമായ ഇതിലെ ഹൈബ്രിഡ് സംവിധാനം കാറിന് വാഗ്ദാനം ചെയ്യുന്നത്.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ' ആണ് ടൊവിനോ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ടൊവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' പണിപ്പുരയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ അഭിനയിക്കുന്നത്.
ബ്ലോക് ബസ്റ്റർ ചിത്രം 'ലൂസിഫറി'ന്റെ പ്രീക്വലായ എംപുരാനിലും ടൊവിനോ ആഭിനയിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജതിൻ രാംദാസ് എന്ന പവർഫുൾ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.
Read More Entertainment Stories Here
- ബി​ഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
- അപ്പൊ നിങ്ങള്‍ ഡേറ്റിംഗിലാണല്ലേ?; പുലിവാലു പിടിച്ച് തൃഷയുടെ പോസ്റ്റ്
- ശോഭനയെ ഇംപ്രസ് ചെയ്യാൻ മത്സരിച്ച് മോഹൻലാലും മമ്മൂട്ടിയും, സ്കോർ ചെയ്ത് ഫാസിൽ
- പേര് ബേസിൽ ഖാൻ, ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗാ; പിള്ളേരെ പറ്റിച്ച് ബേസിൽ
- ആരാധകരുടെ കാര്യത്തിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും കോടീശ്വരനാണ്; നിവിൻ പോളിയുടെ ആസ്തി എത്രയെന്നറിയാമോ?
- Latest OTT Release: ഏറ്റവും പുതിയ 10 മലയാളചിത്രങ്ങൾ, ഒടിടിയിൽ
- സിനിമയാണ് ആഗ്രഹമെന്ന് കുഞ്ഞാറ്റ, അടിച്ചു കേറി വാ എന്ന് ആശംസ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us