scorecardresearch

അപ്പൊ നിങ്ങള് ഡേറ്റിംഗിലാണല്ലേ?; പുലിവാലു പിടിച്ച് തൃഷയുടെ പോസ്റ്റ്

"ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയുന്നു," എന്നാണ് ആരാധകരുടെ കമന്റ്

"ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയുന്നു," എന്നാണ് ആരാധകരുടെ കമന്റ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thalapathy Vijay Trisha

കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയ് തന്റെ 50-ാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ വിജയ്ക്ക് ആശംസകൾ നേർന്ന നടി തൃഷ കൃഷ്ണനും സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കുറിപ്പിനൊപ്പമുള്ള ചിത്രത്തിൽ,  ഒരു ലിഫ്റ്റിനരികെ നിൽക്കുന്ന വിജയ്, തൃഷ താരജോഡികളെയും കാണാം. 

Advertisment

"ശാന്തത ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും ഒരുപാട് നാഴികക്കല്ലുകളിലേക്ക്," എന്നാണ് തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ബ്ലാക്ക് കളർ പാന്റും അതേ നിറത്തിലുള്ള ഷർട്ടും ടക്കിൻ ചെയ്ത് സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് വിജയ് ചിത്രത്തിൽ. മൾട്ടി കളർ ​ ഡ്രസ്സാണ് തൃഷയുടെ വേഷം. 

അതേസമയം, ആ പിറന്നാൾ ആശംസകൾക്കു പിറകെ ചില അഭ്യൂഹങ്ങളും ശക്തമാവുകയാണ്. അടുത്ത കാലത്തായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്, അതിനിടയിൽ ഈ ചിത്രം ആരാധകരുടെ സംശയങ്ങളെ ബലപ്പെടുത്തുകയാണ്. ‍" ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയുന്നു," എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം, വിജയിയെ വിമർശിക്കുന്നവരെയും കമന്റിൽ കാണാം. മാരീഡ് മാൻ എന്തിന് ഡേറ്റിന് പോയി? എന്നാണ് മറ്റൊരു കമന്റ്. 

Advertisment

ഏതാനും ദിവസങ്ങൾക്കു മുൻപു ഇരുവരെയും ഒന്നിച്ച് ഒരു വിദേശരാജ്യത്ത് കണ്ടതും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഗോസിപ്പുകൾക്ക് വഴിവെച്ചിരുന്നു. നോർവേയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളായിരുന്നു അന്ന് വൈറലായത്. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതും ഗോസിപ്പുകൾക്ക് ആക്കം കൂട്ടുകയാണ്. വിജയോ തൃഷയോ ഇതുവരെ, ഡേറ്റിംഗ് അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. 

ഗില്ലിയിൽ ജോഡിയായി അഭിനയിച്ചശേഷം തൃഷയും വിജയും വർഷങ്ങൾക്കു ശേഷം ഒന്നിച്ചെത്തിയത് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിലായിരുന്നു. 

ead More Entertainment Stories Here

Trisha Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: