/indian-express-malayalam/media/media_files/2025/05/12/U2WdjlZ8xzoXcTqqWHHt.jpg)
Throwback Thursday
Throwback Thursday: കുഞ്ഞനുജത്തിയെ സ്നേഹത്തോടെ ഒക്കത്തെടുത്ത് ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന ഒരു കൊച്ചുമിടുക്കി. ഇന്നവൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട നായികാനടിയാണ്.
ആരാണ് ആ നടിയെന്നല്ലേ? ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടി, മലയാളത്തിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന ശാലീന സുന്ദരി. സിനിമയിൽ എത്തുന്നതിനു മുൻപ് മെഡിസിൻ പഠിച്ച് എം ബി ബി എസ് ബിരുദം നേടിയ കുട്ടി. ഇപ്പോൾ ആളെ ഏകദേശം പിടികിട്ടികാണുമല്ലോ?
അതേ, പറഞ്ഞുവരുന്നത് സായി പല്ലവിയെ കുറിച്ചാണ്. സഹോദരി പൂജയ്ക്ക് ഒപ്പമുള്ള സായി പല്ലവിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ആരാധകരിൽ കൗതുകം ജനിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മലയോരപ്രദേശമായ കോട്ടഗിരിയിൽ ജനിച്ചു വളർന്ന സായി പല്ലവിയുടെ കുട്ടിക്കാലം കോയമ്പത്തൂരിൽ ആയിരുന്നു. ബഡഗ സമുദായത്തിൽ നിന്നുള്ള സെന്താമരൈ കണ്ണന്റെയും രാധയുടെയും മകളായി 1992 മേയ് 9 നാണ് സായ് പല്ലവി ജനിച്ചത്. മെഡിസിൻ പൂർത്തിയാക്കിയ സായ് പല്ലവി ഒരു ഡോക്ടർ കൂടിയാണ്. സായ് പല്ലവിയുടെ സഹോദരി പൂജയും അഭിനയരംഗത്ത് സജീവമാണ്.
/indian-express-malayalam/media/media_files/2025/05/09/wKtnSRstERiUEPSBYGWo.jpg)
അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന അപൂർവ്വ താരങ്ങളിൽ ഒരാൾ കൂടിയാണ് സായി പല്ലവി. 'പ്രേമം' എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു സായിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്ന നായികയായി സായി മാറി. രൺബീർ കപൂറിന്റെ നായികയായി രാമായണ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സായ് പല്ലവി.
നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. അടുത്തിടെ കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.
Read More
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.