/indian-express-malayalam/media/media_files/2025/05/21/gmMRvvV2hZXJvd0SAmrz.jpg)
Throwback Thursday
Throwback Thursday: ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരം, ഷാരൂഖ് ഖാന്റെ ഏറ്റവും അടുത്ത കൂട്ടുകാരി, ബിസിനസ് പങ്കാളി... ബോളിവുഡ് താരസുന്ദരിമാരായ ഐശ്വര്യ റായ് ബച്ചൻ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരുടെയെല്ലാം മൊത്തം ആസ്തി ചേർത്തുവച്ചാൽ അതിനേക്കാൾ കൂടുതലാണ് ഈ നടിയുടെ ആസ്തി. ആകെ ആസ്തി 4,600 കോടി രൂപ. ഷാരൂഖ് ഖാൻ കഴിഞ്ഞാൽ ബോളിവുഡിലെ ഏറ്റവും സമ്പന്നയായ താരം.
ആരാണ് ആ കക്ഷിയെന്നല്ലേ? മലയാള സിനിമയ്ക്കും സുപരിചിതയാണ് കക്ഷി. മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായും ഈ താരസുന്ദരി വേഷമിട്ടിരുന്നു. ആളെ മനസ്സിലായോ?
മറ്റാരുമല്ല, ബോളിവുഡ് താരസുന്ദരി ജൂഹി ചൗളയാണ് അതിസമ്പന്നയായ ആ താരം. ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമയിലാണ് ജൂഹി, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി അഭിനയിച്ചത്.
1980കളിലും 1990കളിലും ബോളിവുഡിലെ സജീവ താരങ്ങളിൽ ഒരാളായിരുന്നു ജൂഹി. പിന്നീട്, 2000ത്തോടെ, താൻ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചു. 2009ന് ശേഷം ജൂഹിക്ക് ഒരു ഹിറ്റ് സിനിമ പോലും ഉണ്ടായിട്ടില്ല. സിനിമയിൽ നിന്നും ഏറെക്കുറെ വിരമിച്ചിരിക്കുകയാണ് താരം. എന്നിട്ടും എങ്ങനെ ഇത്രയേറെ ആസ്തി എന്നു ആശ്ചര്യപ്പെടാൻ വരട്ടെ. ഭർത്താവ് ജയ് മേത്തയ്ക്കും സഹനടൻ ഷാരൂഖ് ഖാനുമൊപ്പം ഒരു ഐപിഎൽ ടീമിൻ്റെ സഹ ഉടമയാണ് ജൂഹി. പോരാത്തതിന്, റെഡ് ചില്ലീസ് ഗ്രൂപ്പിൻ്റെ സഹസ്ഥാപകയും.
"വെറും തമാശക്ക്" എന്ന രീതിയിൽ പങ്കെടുത്ത മിസ് ഇന്ത്യ മത്സരമാണ് ജൂഹിയുടെ തലവര മാറ്റിയത്. അതിൽ വിജയിയായതോടെ ജൂഹിയുടെ പാത മാറ്റി, മോഡലിംഗിൻ്റെയും അഭിനയത്തിൻ്റെയും ലോകത്തേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു. ഹം ഹേ രഹി പ്യാർ കേ, ഖയാമത്ത് സെ ഖയാമത് തക്, യെസ് ബോസ്, ധർ, ബോൽ രാധാ ബോൽ തുടങ്ങിയ ഹിറ്റുകളിലൂടെ ജൂഹി പ്രശസ്തിയിലേക്ക് ഉയർന്നു.
ജൂഹി ചൗളയുടെ ആസ്തിയുടെ ഒരു പങ്ക് സിനിമയിൽ നിന്നുള്ളതാണ്, എന്നാൽ ഭൂരിഭാഗവും താരതതിന്റെ വിവിധ വിവിധ ബിസിനസ്സ് സംരംഭങ്ങളിൽ നിന്നുമുള്ളതാണ്. ഷാരൂഖ് ഖാൻ്റെ റെഡ് ചില്ലീസ് ഗ്രൂപ്പിൻ്റെ സഹസ്ഥാപകയായ ജൂഹി, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയാണ്. ഷാരൂഖ് ഖാനും ജൂഹി ചൗളയും ഭർത്താവ് ജയ് മേത്തയും ചേർന്ന് 2007ൽ 75.09 മില്യൺ ഡോളറിന്, അതായത് 623 കോടി രൂപയ്ക്ക്, ടീമിനെ തിരികെ വാങ്ങി. ഫോർബ്സ് പറയുന്നതനുസരിച്ച്, ടീമിൻ്റെ നിലവിലെ മൂല്യം 1.1 ബില്യൺ ഡോളറാണ്, അതായത് 9,139 കോടി രൂപ.
ഇതിനുമുമ്പ്, 2001ൽ ഷാരൂഖും ജൂഹിയും ചേർന്ന് ഡ്രീംസ് അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുകയും മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആഭ്യന്തര കലഹങ്ങൾ കാരണം കമ്പനി പിരിയുകയായിരുന്നു. ജൂഹി മുംബൈയിൽ ജൂഹി ചൗള പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ, ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങുന്നത് തന്റെ ആശയമായിരുന്നില്ല എന്ന് പിന്നീട് ദൂരദർശനു നൽകിയ അഭിമുഖത്തിൽ ജൂഹി വ്യക്തമാക്കിയിരുന്നു. “ഷാരൂഖിനും എനിക്കും ഒപ്പം രാജു ബൻ ഗയ ജെൻ്റിൽമാൻ, യെസ് ബോസ് തുടങ്ങിയ ചിത്രങ്ങൾ ചെയ്ത അസീസ് മിർസ, ഞങ്ങൾ ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. അതെല്ലാം ചിന്തിക്കാൻ ഞാൻ അത്ര ബുദ്ധിമതിയായിരുന്നില്ല. ഞാൻ സത്യത്തിൽ ഭാഗ്യവതിയാണ്."
“ഞങ്ങൾ പിന്നീട് ഡ്രീംസ് അൺലിമിറ്റഡ് ആരംഭിച്ചു, ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയിൽ പ്രവർത്തിക്കാൻ തുടങ്ങി. പ്രൊഡക്ഷനെ കുറിച്ച് എനിക്ക് ഒന്നുമേ അറിയില്ലായിരുന്നു ഞാൻ ഷൂട്ടിംഗിന് പോകാറുണ്ടായിരുന്നു, അത് കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് മടങ്ങും. വീട്ടിലേക്കുള്ള യാത്രയിലാവും ഓർക്കുക, ഞാനല്ലേ നിർമാതാവ്, ഞാൻ ഞാൻ സെറ്റിൽ ഉണ്ടായിരിക്കേണ്ടതല്ലേ എന്ന്. സാധാരണ അതാതു ദിവസത്തെ ഷൂട്ട് കഴിഞ്ഞാൽ നിർമാതാക്കൾ ഷൂട്ടിന്റെ സ്റ്റാറ്റസ് എന്താണ്, എന്തൊക്കെയാണ് പ്ലാനിംഗ്, അക്കൗണ്ട് എങ്ങനെയുണ്ട് എന്നൊക്കെ ചെക്ക് ചെയ്യാറുണ്ട്. പക്ഷേ പലപ്പോഴും ഞാനത് മറക്കാറുണ്ടായിരുന്നു. പക്ഷേ, ഭാഗ്യവശാൽ ഞാൻ ഒരു മികച്ച ടീമിൻ്റെ ഭാഗമായിരുന്നു, ഞാൻ അവരുടെ കൂടെ ഉണ്ടായിരുന്നില്ലെന്ന് അവർ ഒരിക്കലും ചൂണ്ടിക്കാണിച്ചില്ല. സിനിമ റിലീസ് ചെയ്യാനിരിക്കെ, പിന്നീട് ഞാൻ കൂടുതൽ സജീവമാവുകയും പബ്ലിസിറ്റി ഡിസൈനുകളിലും മാർക്കറ്റിംഗ് തന്ത്രങ്ങളിലും മറ്റും എങ്ങനെ പോകണം എന്നതിലും മറ്റും സഹായിക്കുകയും ചെയ്തു. ഞങ്ങൾ മണിക്കൂറുകളോളം ഇരുന്നു സംസാരിക്കാറുണ്ടായിരുന്നു. ആ പ്രകിയ ഞാൻ വളരെ ആസ്വദിച്ചു. ”
ഭർത്താവ് ജയ് മേത്തയുടെ മേത്ത ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സൗരാഷ്ട്ര സിമൻ്റ് ലിമിറ്റഡിൻ്റെ ഓഹരി ഉടമ കൂടിയാണ് ജൂഹി. മുംബൈയിലെ ഏറ്റവും പോഷ് ഏരിയയായ മലബാർ ഹില്ലിൽ സ്ഥിതി ചെയ്യുന്ന മേത്തയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലാണ് ദമ്പതികൾ താമസിക്കുന്നത്. മിഡ്-ഡേയുടെ റിപ്പോർട്ട് പ്രകാരം, കെട്ടിടത്തിൽ രണ്ട് നിലകൾ പൂർണമായും ജൂഹിയുടെയും കുടുംബത്തിന്റേതുമാണ്. മേത്തയുടെ ആർട്ട് ശേഖരം സൂക്ഷിക്കാൻ മറ്റു രണ്ട് നിലകളും ഇവിടെയുണ്ട്. പത്താം നിലയിൽ, മറൈൻ ഡ്രൈവിന് അഭിമുഖമായി ഒരു കൂറ്റൻ ടെറസും ജൂഹിയുടെയും മേത്തയുടെയും ഉടമസ്ഥതയിലുണ്ട്.
ജൂഹിയ്ക്കും ജയ് മേത്തയ്ക്കും മുംബൈയിൽ രണ്ട് റെസ്റ്റോറൻ്റുകളും ഉണ്ട്. ഇറ്റാലിയൻ ശൈലിയിലുള്ള ഗുസ്റ്റോസോയും ചിക് ലെബനീസ് റൂ ഡു ലിബാനും. ആർക്കിടെക്ചറൽ ഡൈജസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, പോർബന്തറിലെ ഹിൽ ബംഗ്ലാവിൽ മറ്റൊരു ആഡംബര വീടും ഇവർക്കുണ്ട്. ചന ദാസ്‌വാട്ടെയാണ് ഈ ആഡംബര വീട് പുനർരൂപകൽപ്പന ചെയ്തത്.
ജൂഹിയ്ക്ക് റിയൽ എസ്റ്റേറ്റിലും നിക്ഷേപമുണ്ട്. 3.3 കോടി രൂപ വിലമതിക്കുന്ന ആസ്റ്റൺ മാർട്ടിൻ റാപ്പിഡ്, 1.8 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7, 1.7 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, 1.2 വിലയുള്ള ജാഗ്വാർ എക്‌സ്‌ജെ, 2 കോടി വിലയുള്ള പോർഷെ കയെൻ എന്നിങ്ങനെ നിരവധി ലക്ഷ്വറി കാറുകളും ദമ്പതിമാരുടെ സ്വകാര്യ ശേഖരത്തിലുണ്ട്.
മാഗി, പെപ്‌സി, കുർകുറെ, റൂഹ് അഫ്‌സ, കെല്ലോഗ്‌സ് ചോക്കോസ്, കെഷ്‌കിംഗ് ആയുർവേദിക് ഓയിൽ, ഗായ് ബനസ്പതി, അശോക പിക്കിൾസ്, ഇമാമി ബോറോപ്ലസ് തുടങ്ങി നിരവധി നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസഡറുമാണ് ജൂഹി. ജലക് ദിഖ്‌ലാ ജാ പോലുള്ള റിയാലിറ്റി ഷോകളുടെ വിധികർത്താവായും ജൂഹി തിളങ്ങി.
Read More
- 'ജീവിതത്തിൽ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപ്പോഴാണ് ഗർഭിണിയായത്': അമല പോൾ
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.