/indian-express-malayalam/media/media_files/0Kv39Y0WjzMN2BAGVnDN.jpg)
കവിയൂർ പൊന്നമ്മ എന്നു പേരു കേൾക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ഓടിയെത്തുക, മുഖത്തെ ആ വലിയ വട്ട പൊട്ടു കൂടിയാണ്. എം എസ് സുബ്ബലക്ഷ്മിയെ പോലെ വലിയൊരു ഗായികയാവാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ ആഗ്രഹത്തിന്റെ ബാക്കിപത്രം കൂടിയാണ് നെറ്റിയിലെ ആ വട്ടപ്പൊട്ട്. ആ വട്ട പൊട്ടിനു പിന്നിലെ കഥ ഒരിക്കലൊരു അഭിമുഖത്തിൽ കവിയൂർ പൊന്നമ്മ പറയുകയുണ്ടായി.
കവിയൂർ പൊന്നമ്മയുടെ വാക്കുകളിങ്ങനെ: " എന്റെ പൊട്ടിനു കാരണം എം എസ് സുബ്ബലക്ഷ്മിയാണ്. ആ അമ്മയാണ് പൊട്ടിനു കാരണം. അന്നൊരിക്കൽ അമ്മയുടെ കച്ചേരി കേൾക്കാൻ പോയപ്പോൾ, സ്വർണ്ണവിഗ്രഹം പോലെയാണ് ഇരുന്നത്. വൈര മൂക്കൂത്തിയും വൈര കമ്മലും വൈര നെക്ളേസുമൊക്കെയിട്ട്.... നല്ല ഓർമയുണ്ട്, മഞ്ഞ പട്ടുസാരി പുതച്ച് സ്റ്റേജിലിരുന്ന് പാടിയതൊക്കെ. അന്ന് എനിക്ക് തോന്നി, എനിക്കും വലിയ പൊട്ടു വേണമെന്ന്. അന്നൊക്കെ വലിയ പാട്ടുകാരിയാവണം എന്നാണ് വിചാരിച്ചിരുന്നത്. അഭിനയം ഏറ്റെടുത്തപ്പോൾ സംഗീതം അങ്ങനെയങ്ങു പോയി. പിന്നെ തിരക്കായി പോയി... സംഗീതത്തിലേക്ക് തിരിച്ചുപോവാൻ പറ്റിയില്ല."
ടി.പി ദാമോദരന്റെയും ഗൗരിയുടെയും ഏഴു മക്കളില്‍ മൂത്തയാളായി പത്തനംതിട്ടയിലെ കവിയൂരില്‍ 1945 ലാണ് കവിയൂർ പൊന്നമ്മയുടെ ജനനം. അഞ്ചു വയസ്സു മുതൽ സംഗീതം പഠിക്കാൻ തുടങ്ങിയതാണ് കവിയൂർ പൊന്നമ്മ. പൊൻകുന്നത്തെ കുട്ടിക്കാലത്തിനു ശേഷം എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാൻ ചങ്ങനാശ്ശേരിലേത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്.
പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. എന്നാൽ അഭിനയത്തിലേക്കു കടന്നതോടെ സംഗീതത്തെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ അഭിനേത്രി എന്ന രീതിയിൽ മാത്രമല്ല, ഗായിക എന്ന രീതിയിലും കവിയൂർ പൊന്നമ്മ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. തീർഥയാത്രയിലെ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനം ആലപിച്ചത് കവിയൂർ പൊന്നമ്മയായിരുന്നു. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും മലയാളികൾ കേട്ടത് കവിയൂർ പൊന്നമ്മയുടെ മധുരശബ്ദത്തിലായിരുന്നു.
Read More Entertainment Stories Here
- പെറ്റമ്മയോളം സ്നേഹം തന്ന പൊന്നമ്മ ചേച്ചിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
- ഓണക്കാലത്ത് ഒടിടിയിൽ കാണാൻ ഏറ്റവും പുതിയ ചിത്രങ്ങൾ
- ഇനി മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു; അദിതി- സിദ്ധാർത്ഥ് വിവാഹചിത്രങ്ങൾ
- രാജകുമാരിയെപ്പോലെ സൽവാറിൽ തിളങ്ങി മൃണാൽ താക്കൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.