/indian-express-malayalam/media/media_files/HAeckDgctE0e6BxziDg6.jpg)
കൺമുന്നിലൂടെ വർഷങ്ങൾ ഊർന്നു പോവുമ്പോൾ ആ കാലപ്രവാഹം ഓരോ മനുഷ്യരിലുമുണ്ടാക്കുന്ന മാറ്റങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ ത്രോബാക്ക് ചിത്രങ്ങൾ കാഴ്ചക്കാർക്ക് എപ്പോഴും നൊസ്റ്റാൾജിയ സമ്മാനിക്കുന്നവയാണ്.
തന്റെ പഴയകാല ചിത്രങ്ങളിലൊന്ന് പങ്കിടുകയാണ് നടിയും നർത്തകിയുമായ താര കല്യാൺ. കോളേജ് കാലത്തു നിന്നുള്ള ചിത്രമാണിത്.
"എന്റെ ഒരു പഴയ ചിത്രം. കാലം പറന്നുപോവുന്നു. അന്നൊരു വിദ്യാർത്ഥിനി, ഇന്നൊരു ഗ്രാൻഡ് മാ," എന്നാണ് ചിത്രം പങ്കുവച്ച് താര കല്യാൺ കുറിച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്.
നടനും നർത്തകനുമായിരുന്ന രാജ വെങ്കിടേഷ് ആണ് താര കല്യാണിന്റെ ഭർത്താവ്. ഏതാനും വർഷങ്ങൾക്കു മുൻപ് രാജ വെങ്കിടേഷ് മരിച്ചു. ഈ ദമ്പതികളുടെ ഏകമകൾ സൗഭാഗ്യ വെങ്കിടേഷും സോഷ്യൽ മീഡിയയിലെ താരമാണ്. സുബലക്ഷ്മിയിൽ നിന്നും തുടങ്ങിയ കലാപാരമ്പര്യം നാലാം തലമുറക്കാരിയും സൗഭാഗ്യയുടെ മകളുമായി സുദർശനയിൽ എത്തി നിൽക്കുകയാണിപ്പോൾ.
Read More Entertainment Stories Here
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
- Nadikar OTT: നടികർ ഒടിടിയിലേക്ക്
- സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് മടുത്തു; ഇനി വില്ലനാവില്ലെന്ന് വിജയ് സേതുപതി
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.