/indian-express-malayalam/media/media_files/2025/05/12/NY5rx7fEaOawBpoAEwWO.jpg)
വിശാൽ
ഏതാനും മാസങ്ങളായി നടൻ വിശാലിന്റെ ആരോഗ്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ജനുവരിയിൽ മദഗജരാജയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിറയ്ക്കുന്ന കൈകളോടെയാണ് വിശാൽ വേദിയിലെത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു. വിശാലിനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു എന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ, വിശാലിന്റെ ആരോഗ്യം വീണ്ടും ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസം വില്ലുപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയ്ക്ക് എത്തിയപ്പോൾ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു വിശാൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി മിസ് കൂവാഗം 2025 എന്ന പേരിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിന് ആശംസകൾ അറിയിച്ച് തിരിച്ചുനടക്കുന്നതിനിടയിലാണ് നടൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ വിശാലിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, തുടരെ തുടരെ ആരോഗ്യസ്ഥിതി മോശമായ രീതിയിൽ നടനെ കാണുന്നതിൽ ആരാധകർ ഏറെ ആശങ്കാകുലരാണ്.
Read More
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
- ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ എന്നു പറഞ്ഞവർ ഇതു കാണൂ: രേണു സുധി
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.