scorecardresearch

മക്കളും കടലും സാക്ഷി, വീണ്ടും വിവാഹിതയായി സണ്ണി ലിയോൺ; വീഡിയോ

മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് സണ്ണി ലിയോൺ 

മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് സണ്ണി ലിയോൺ 

author-image
Entertainment Desk
New Update
Sunny Leone daniel webbr wedding video

സണ്ണി ലിയോണും ഡാനിയൽ വെബറും

13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, മക്കൾ സാക്ഷിയായി ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലായിരുന്നു ഇരുവരുടെയും വിവാഹാഘോഷം. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിനു സാക്ഷിയായി. 

Advertisment

മാലിദ്വീപിൽ നടന്ന ആഘോഷങ്ങളിൽ നിന്നുള്ള വീഡിയോ പങ്കിട്ടിരിക്കുകയാണ് സണ്ണി ലിയോൺ. ഏറെ കാലമായി സണ്ണി ലിയോൺ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെന്നും മക്കൾക്ക് ചടങ്ങിന്റെ പ്രധാന്യം മനസ്സിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു ദമ്പതികളെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. 

2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബറും സണ്ണിയും വിവാഹിതരാവുന്നത്. 2017ൽ  ഇരുവരും ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. പിന്നീട് വാടക ഗർഭപാത്രത്തിലൂടെ അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെ രണ്ടു കുട്ടികളെയും സണ്ണി ലിയോൺ- ഡാനിയൽ വെബർ ദമ്പതികൾ സ്വന്തമാക്കി. 

Read More

Maldives Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: