/indian-express-malayalam/media/media_files/247hRCCVeDJkwBxrwB7v.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ സുഹാസിനി
എൺപതുകളിൽ സൗത്തിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു ലിസ്സി, സുഹാസിനി, ഖുശ്ബു, രാധ, അംബിക, റഹ്മാൻ തുടങ്ങിയവർ. തമിഴ് പുതുവത്സരം ആഘോഷിക്കാൻ ഒത്തുകൂടിയ ഈ ആദ്യകാല നായിക- നായകന്മാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടി സുഹാസിനിയും ഖുശ്ബുവും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
വിജയ് നായകനായ ഗോട്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടൻ മോഹനും ആദ്യകാല സഹപ്രവർത്തകരെ കാണാനെത്തി. സുഹാസിനിയും അംബികയും ഇടക്കിടെ സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ ഖുശ്ബു അടുത്തിടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രചാരണ പരിപാടികളിൽ നിന്ന് പിന്മാറിയിരുന്നു.
സുഹാസിനിയുടെ ഭർത്താവായ മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിലാണ് റഹ്മാൻ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സമരയായിരുന്നു റഹ്മാന്റെ അവസാന മലയാളം ചിത്രം. അഭിനയിത്തിൽ പൊതുവേ സജീവമല്ലെങ്കിലും താരങ്ങളിൽ പലരും സോഷ്യൽ മീഡിയകളിൽ സജീവമാണ്.
ഖുശ്ബുവും സുഹാസിനിയും പലപ്പോഴും ആരാധകർക്കായി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. പഴയകാലം അനുസ്മരിച്ച് പലപ്പോഴും സുഹാസിനി ഓർമ്മ ചിത്രങ്ങൾ പങ്കുവയക്കാറുണ്ട്. സുഹാസിനി പങ്കുവച്ച, വൈ വിജയക്കും രജിതയ്ക്കും ഒപ്പമുള്ള പഴയചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. മണിരത്നവുമായുള്ള വിവാഹ ചിത്രങ്ങളും അടുത്തിടെ സുഹാസിനി പങ്കുവച്ചിരുന്നു. .
Read More Entertainment Stories Here
- ശങ്കറിന്റെ മകൾ വിവാഹിതയായി; ആഘോഷമാക്കി തമിഴ് ചലച്ചിത്രലോകം
- കുതിച്ച് ആവേശം, വർഷങ്ങൾക്കു ശേഷം; കിതച്ച് ജയ് ഗണേഷ്
- വിഘ്നേഷിനോപ്പം വിഷു ആഘോഷിച്ച് നയൻതാര
- ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നു
- വിഷു ആശംസകളുമായി പ്രിയതാരങ്ങൾ
- ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് കോടതി
- ആ 'അയ്ത് കസിൻസിൽ' ഒരാൾ മഹേഷ് ബാബുവിന്റെ സഹോദരി
- ഇതാണ് ഞങ്ങളുടെ മാഡ് ഹൗസ്; കുട്ടിക്കളി മാറാതെ ഖുറാന സഹോദരങ്ങൾ
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.