scorecardresearch

അച്ഛന്റെ ടീമിനെ സപ്പോർട്ട് ചെയ്യാൻ അബ്രാമിന്റെ കൈപിടിച്ചെത്തിയ സുഹാന

മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ കൊൽക്കത്ത പ്ലെ-ഓഫിൽ സ്ഥാനമുറപ്പിച്ചു

മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ കൊൽക്കത്ത പ്ലെ-ഓഫിൽ സ്ഥാനമുറപ്പിച്ചു

author-image
Entertainment Desk
New Update
Suhana Khan, Abram Khan

ചിത്രം: ഇൻസ്റ്റഗ്രാം

ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ മത്സരം കാണാൻ സഹോദരൻ അബ്രാമിനൊപ്പം എത്തിയ സഹാന ഖാന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഷാരൂഖ് ഖാൻ സഹഉടമയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം കാണാനാണ് ബോളിവുഡ് സ്റ്റാർകിഡ്സ് എത്തിയത്.

Advertisment

ഉറ്റസുഹൃത്തുക്കളായ അനന്യ പാണ്ഡേയും ഷാനയ കപൂറും സുഹാനയ്ക്കും അബ്രാമിനുമൊപ്പം ഇഷ്ടടീമിനെ സപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. ടീമിന്റെ മറ്റൊരു സഹഉടമയും ബോളിവുഡ് താരവുമായ ജൂഹി ചൗളയും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തി. ഷാരൂഖ് ഖാനൊപ്പം ആവേശകരമായ മത്സരം ആസ്വദിക്കുന്ന താരങ്ങളാണ് ആരാധകർ പങ്കുവച്ച വീഡിയോകളിൽ നിറയുന്നത്.

Advertisment

മുംബൈക്കെതിരെ നിർണായക വിജയം നേടിയ കൊൽക്കത്ത പ്ലേ ഓഫീൽ സ്ഥാനമുറപ്പിച്ചു. കെകെആർ ടീ ഷർട്ടും, ഡെനിം ജാക്കറ്റുമാണ് സുഹാന ധരിച്ചിരുന്നത്. വെള്ള ഷർട്ടും പാന്റും അണിഞ്ഞ് സിംപിൾ ലുക്കിലാണ് ജൂഹി എത്തിയത്.

മത്സരത്തിലുടനീളം ടീമിന്റെ വിജയ നിമിഷങ്ങൾ ആഘോഷമാക്കുന്ന സുഹാനയ്ക്കും സുഹൃത്തുക്കൾക്കും പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ.

നിർണ്ണായക മത്സരങ്ങളിലെല്ലാം അച്ഛനൊപ്പം ടീമിനെ സപ്പോർട്ട് ചെയ്യാൻ സുഹാന സ്റ്റേഡിയത്തിലെത്താറുണ്ട്. മത്സര ശേഷം 'മാൻ ഒഫ് ദി മാച്ച്' ട്രോഫി വാങ്ങാനെത്തിയ വരുൺ ചക്രവർത്തിക്കൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്താണ് സുഹാന മടങ്ങിയത്.

Read More Entertainment Stories Here


Kolkata Knight Riders Suhana Khan IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: