scorecardresearch

സത്യത്തിൽ ഇങ്ങേർ ആരാ...? ജാനകിയോ? കമലോ?

ഏതു പാട്ടും അയത്നലളിതമായും ആലാപനശുദ്ധിയോടെയും പാടുന്ന മധു ബാലകൃഷ്ണന്റെ സംഗീതത്തിനു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

ഏതു പാട്ടും അയത്നലളിതമായും ആലാപനശുദ്ധിയോടെയും പാടുന്ന മധു ബാലകൃഷ്ണന്റെ സംഗീതത്തിനു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

author-image
Entertainment Desk
New Update
Madhu Balakrishnan

Singer Madhu Balakrishnan Viral Videos Songs: ചിത്രം: ഇൻസ്റ്റഗ്രാം

പാട്ടിന്റെ ലോകത്ത് രണ്ടര പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള ഗായകരിൽ ഒരാളാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,തുളു, ബംഗാളി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ അഞ്ഞൂറോളം ഗാനങ്ങൾ മധു ബാലകൃഷ്ണൻ ആലപിച്ചിട്ടുണ്ട്. എന്നിരുന്നാലും മലയാള സിനിമാപിന്നണിരംഗം മധു ബാലകൃഷ്ണനിലെ ഗായകനെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. 

Advertisment

യേശുദാസ് കഴിഞ്ഞാൽ എന്റെ പാട്ടുകൾ വൃത്തിയായി പാടിക്കേട്ടത് മധു ബാലകൃഷ്ണനാണ് എന്ന് ഒരിക്കൽ  രവീന്ദ്രൻ മാസ്റ്റർ  പറയുകയുണ്ടായി. ആലാപനശുദ്ധി തന്നെയാണ് ഈ ഗായകനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നതും.

ഏതു പാട്ടും അയത്നലളിതമായും ആലാപനശുദ്ധിയോടെയും പാടുന്ന മധു ബാലകൃഷ്ണന്റെ സംഗീതത്തിനു വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. റിയാലിറ്റി ഷോയിൽ ജഡ്ജായും അടുത്തിടെ മധു ബാലകൃഷ്ണൻ തിളങ്ങിയിരുന്നു. 

ഇൻസ്റ്റഗ്രാം റീലുകളിൽ നിറഞ്ഞുനിൽക്കുന്ന ലൈവ് പെർഫോമൻസ് വീഡിയോകളിൽ പലതിലും മധു ബാലകൃഷ്ണനാണ് താരം. ജഡ്ജസ് പാനലിലെ കസേരയിൽ ചാരിയിരുന്ന് വളരെ കൂളായും ഇതൊക്കെ ഈസിയെന്നും തോന്നിപ്പിക്കുന്ന രീതിയിൽ മധു ബാലകൃഷ്ണൻ പാടുന്ന പാട്ടുകൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisment

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാവുന്ന മധു ബാലകൃഷ്ണന്റെ ഒരു ലൈവ് പെർഫോമൻസ് കാണാം.

"അമ്മേ കിടു, മധു ചേട്ടാ...സമ്മതിച്ചു" എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ആസ്വാദകയുടെ കമൻ്റ്.

''സത്യത്തിൽ ഇങ്ങേർ ആരാ.... ബല്ലാത്ത മൻഷൻ''

"പണ്ട് മസിലും പിടിച്ചുനടന്ന ആളാണ് ഇപ്പോൾ എന്തു പറ്റിയോ എന്തോ എന്തിരുന്നാലും കലക്കി സൂപ്പർ "  

"രാമനാഥനു മിമിക്രിയും വശമുണ്ടോ"

"ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ" എന്നിങ്ങനെ പോവുന്നു വൈറൽ വീഡിയോകൾക്കു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ.

Read More

Viral Post Viral Video Film Songs Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: