scorecardresearch

തലയിൽ 50ൽ അധികം സ്റ്റിച്ചുകൾ; ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച ആൻസൻ പോൾ

നടൻ ആൻസൻ പോളിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത പോരാട്ടത്തെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാവുന്നത്

നടൻ ആൻസൻ പോളിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത പോരാട്ടത്തെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാവുന്നത്

author-image
Entertainment Desk
New Update
Anson Paul actor

ആൻസൻ പോൾ

പ്രേക്ഷകരുടെ ഇഷ്ടം കവർന്ന യുവനടനാണ് ആന്‍സണ്‍ പോള്‍.  കെക്യു, സു സു സുധി വാത്മീകം, ഊഴം, ആട് 2,,ബാഡ് ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ തുടങ്ങി നിരവധി സിനിമകളില്‍  ആൻസൺ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനാവുന്ന മാർക്കോ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ആൻസൺ അവതരിപ്പിക്കുന്നുണ്ട്. 

Advertisment

ആൻസന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്തൊരു പോരാട്ടത്തെ കുറിച്ച് ആർ ജെ ഷെറിൻ തോമസ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രെയിന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആൻസൻ എന്ന് ഷെറിൻ പറയുന്നു. 

''എത്ര പേര്‍ക്കറിയാം ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച തലയില്‍ അന്‍പതിലധികം സ്റ്റിച്ച് ഉള്ള ഒരു യുവ നടന്‍ മലയാളത്തില്‍ ഉണ്ടെന്ന്? മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്ന ആ നടന്റെ പേരാണ് ആന്‍സണ്‍ പോള്‍. മിക്ക എഞ്ചിനീയര്‍ സ്റ്റുഡന്റ്‌സിനെയും പോലെ താല്പര്യം ഇല്ലാതെ എഞ്ചിനീയറിങ് പഠിക്കുക ആയിരുന്നു ആന്‍സന്‍ പോള്‍. സിനിമ ആയിരുന്നു ആഗ്രഹം എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് പഠിത്തം തുടര്‍ന്നത്. ആ സമയത്താണ് ട്യൂമര്‍ കണ്ടെത്തുന്നതും. തുടര്‍ന്ന് ഒരുപാട് ചികിത്സക്കും സര്‍ജറിക്കും ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആന്‍സനോട് വീട്ടുകാർ എന്താണോ തന്റെ സ്വപ്നം, അത് ഫോളോ ചെയ്യാന്‍ പറഞ്ഞു. ഇപ്പോ മലയാളത്തിലും തമിഴിലുമായി ഒട്ടനവധി വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത തിരക്കുള്ള നടനായി മാറിയിരിക്കുന്നു ആൻസൺ." ഷെറിന്റെ വാക്കുകളിങ്ങനെ. 

Advertisment

"ഇനി ആൻസണെ നിങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോൾ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും, നെറ്റിയുടെ സൈഡില്‍ ഉള്ള ഒരു പാട്. മരണത്തോടുള്ള പോരാട്ടത്തിന്റെ അടയാളം ആണ് അത്.  ആന്‍സണ്‍ പോള്‍ മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന നടന്മാരില്‍ ഒരാള്‍ ആകും എന്ന് ഉറപ്പാണ്. കാരണം അയാളെ വിധിക്ക് തോല്‍പിക്കാന്‍ ആകില്ല. കണ്ണാടിയില്‍ അയാള്‍ ഒന്ന് സ്വയം നോക്കിയാല്‍ മതി ഇന്‍സ്പിരേഷന്‍ കിട്ടാന്‍," കുറിപ്പിൽ ആഷിക് പറയുന്നു.

Read More

Cancer Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: