scorecardresearch

മോഹൻലാലിന്റെ കരിയറിലെ ഒരു അസാധാരണ വർഷം

താരതമ്യേന ശാന്തമായ 2024ന് ശേഷം, ബാക്ക്-ടു-ബാക്ക് റിലീസുകളോടെ ഒരു ബ്ലോക്ക്ബസ്റ്റർ വർഷത്തിനായി തയ്യാറെടുക്കുകയാണ് മോഹൻലാൽ

താരതമ്യേന ശാന്തമായ 2024ന് ശേഷം, ബാക്ക്-ടു-ബാക്ക് റിലീസുകളോടെ ഒരു ബ്ലോക്ക്ബസ്റ്റർ വർഷത്തിനായി തയ്യാറെടുക്കുകയാണ് മോഹൻലാൽ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Barroz, Empuraan, Thudarum, Vrushabha

മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്.  മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ 'ലാൽ മാജിക്' കാട്ടാതെ ഒതുങ്ങി.  

Advertisment

മിനിമം മൂന്ന് സിനിമ എന്ന കണക്കിലാണ് അദ്ദേഹത്തിന്റെ കരിയർ കഴിഞ്ഞ ഏതാനും വർഷങ്ങളായി പോയി കൊണ്ടിരിക്കുന്നത്.  അതിലും കൂടുതൽ സിനിമകൾ ചെയ്ത വർഷങ്ങൾ അഭിനയത്തിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്നു. 

എന്താവാം ഈ നീണ്ട ഇടവേളയ്ക്ക് കാരണം? പുതുവർഷം അദ്ദേഹത്തിനായി കാത്തു വച്ചിരിക്കുന്നത് എന്തൊക്കെ? ഇതിന്റെയെല്ലാം ഉത്തരം മോഹൻലാൽ എന്ന നടനെ സ്ക്രീനിൽ കണ്ടു ആരാധിക്കുന്ന ശരാശരി മലയാളി സിനിമാപ്രേമിക്ക് അറിയാമായിരിക്കും. എങ്കിലും അറിയാത്തവർക്കായി പറയാം.

ഇടവേളയുടെ പ്രധാന കാരണം 'ബറോസ്' എന്ന അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്.  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' ആണ് മറ്റൊരു  കാരണം. രണ്ടും വലിയ ചിത്രങ്ങൾ.  ആദ്യത്തേത് വലിയ സാങ്കേതിക മികവുകളോടെ എത്തുന്ന ഒരു ത്രീഡി ചിത്രം. അതിൽ  ആദ്യമായി  സംവിധായകന്റെ മേലങ്കി അണിയുകയാണ് മോഹൻലാൽ.  അടുത്തത് സൂപ്പർ ഹിറ്റായ 'ലൂസിഫറിന്റ' രണ്ടാം ഭാഗം. രണ്ടിലും ലാലിന്റെ സാന്നിധ്യം തന്നെയാണ് ബിസിനസ് ബെറ്റ്.

Advertisment

മറ്റൊരു വലിയ ഗാമ്പിളിനു കൂടി അടുത്ത വർഷം സാക്ഷ്യം വഹിക്കും, മമ്മൂട്ടിയും മോഹൻലാലും ചേരുന്ന ചിത്രം.  ഈ മഹേഷ് നാരായൺ ചിത്രത്തിൽ ഇവരെ കൂടാതെ വലിയ താരനിരയുണ്ട്. ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഉണ്ടായ ക്ഷീണം തീർക്കാൻ 20-20 എത്തിയത് പോലെ, 'MMMN' എന്ന ചുരുക്കപ്പേരിൽ സോഷ്യൽ മീഡിയ വിളിക്കുന്ന ഈ ചിത്രത്തിനും കോടികളുടെ കിലുക്കം സമ്മാനിക്കാനാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.  

പുതു ഭാവുകത്വത്തിലേക്ക് വഴി മാറി ഒഴുകി തുടങ്ങുന്ന മലയാള സിനിമയിൽ സൂപ്പർ താര കോമ്പോ എന്ന പഴയ കോരിത്തരിപ്പ് കൊണ്ട് മാത്രം പ്രേക്ഷകർ തൃപ്തിപ്പെടില്ല എന്നാണ് തോന്നുന്നത്. 'അതുക്കും മേലെ' എന്തെങ്കിലും വേണം, അതിനും മോഹൻലാലിന്റെ മാജിക് പ്രധാനമായി വരും.

ഇത് കൂടാതെ ഇനിയും ചിത്രങ്ങളുണ്ട്, 2024ലെ ക്ഷീണം തീർക്കാനായി, അടുത്ത വർഷം റിലീസിന് ഒരുങ്ങുന്നവ.  ശോഭന- മോഹൻലാൽ ജോഡികൾ ഒരിടവേളയ്ക്കു ശേഷം ഒന്നിക്കുന്ന 'തുടരും' ആണ് അതിൽ പ്രധാനപ്പെട്ടത്.യുവ സംവിധായകരിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

വരുന്ന വർഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ നിന്നും മറ്റൊരു ചിത്രം കൂടി വരുന്നുണ്ട് - 'ഹൃദയപൂർവ്വം.'  ഐശ്വര്യ ലക്ഷ്മി, സംഗീത എന്നിവരാണ് നായികമാർ.

പുതുവർഷത്തിൽ വരുമോ എന്ന് ഉറപ്പില്ലെങ്കിലും പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ', ജീത്തു ജോസഫിന്റെ 'റാം' എന്നിവയും മോഹൻലാലിന്റെ വരാനിരിക്കുന്ന സിനിമകളുടെ  പട്ടികയിൽ പെടും.

Read More

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: