/indian-express-malayalam/media/media_files/LCVEMLzgqcMENtoZ2vei.jpg)
Vivekanandan Viralanu OTT
Vivekanandan Viralanu OTT: ഷൈൻ ടോം ചാക്കോ നായകനായ കമൽ ചിത്രം വിവേകാനന്ദൻ വൈറലാണ് ഒടുവിൽ ഇന്ത്യയിൽ നിന്നുള്ള പ്രേക്ഷകർക്കും ഒടിടിയിൽ കാണാം. മുൻപു തന്നെ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നെങ്കിലും, ഇന്ത്യയിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ചിത്രം ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ, ഇന്ത്യയിൽ നിന്നുള്ള പ്രേക്ഷകർക്കും ചിത്രം ഒടിടിയിൽ ലഭ്യമാണ്.
വിവാഹിതനും ഏറെ ലൈംഗികാസക്തിയുമുള്ള വിവേകാനന്ദൻ എന്ന സർക്കാർ ജീവനക്കാരനെയാണ് ഷൈൻ ടോം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവേകാനന്ദനു മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ട്. വിവേകാനന്ദൻ്റെ അക്രമാസക്തമായ ഫാൻ്റസികൾ രണ്ട് സ്ത്രീകളുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതമാണ് ചിത്രം സംസാരിക്കുന്നത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാർ.
മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
Read More
- Anand Sreebala Movie Review & Rating: ഒരു ഡീസന്റ് ത്രില്ലർ, ആനന്ദ് ശ്രീബാല റിവ്യൂ
- Mura Movie Review: തീവ്രം, ചടുലം; മുറ റിവ്യൂ
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.