/indian-express-malayalam/media/media_files/2024/11/11/Rgw46o8qmldQ5Vu42uiz.jpg)
Bandra Ott Release Date & Platform
Bandra Ott: ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. രാമലീലയ്ക്കു ശേഷം ഇരുവരും വീണ്ടുമൊന്നിച്ച ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഭീമമായ മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രം കൂടിയാണ് ബാന്ദ്ര. ഏകദേശം 35 കോടിയോളമായിരുന്നു ചിത്രത്തിൻ്റെ ബജറ്റ്. എന്നാൽ മുടക്കു മുതലിൻ്റെ പകുതിപോലും തിയേറ്ററുകളിൽ നിന്നും തിരിച്ചുപിടിക്കാൻ ചിത്രത്തിനു കഴിഞ്ഞില്ല എന്നതാണ് റിപ്പോർട്ട്. വിക്കിപീഡിയയിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കണക്ഷൻ 2 കോടി രൂപ മാത്രമാണ്.
2023 നവംബർ 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ, റിലീസിനെത്തി ഒരു വർഷം പിന്നിടുമ്പോഴും ചിത്രം ഒടിടിയിൽ എത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ഏറെ നാളായി ചിത്രത്തിന്റെ ഒടിടി റിലീസ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയായിരുന്നു ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തിയത്. ഒരു വർഷത്തിനിപ്പുറം, ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
'അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിനായി ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.
ആമസോൺ പ്രൈം വീഡിയോയിലൂടെ ബാന്ദ്ര ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയ്യതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Read More
- New OTT Release Movies: ഒടിടിയിലെത്തിയ ഏറ്റവും പുതിയ 10 ചിത്രങ്ങൾ
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- അമ്മയുടെ കാർബൺ കോപ്പി തന്നെ; വൈറലായി റാഹയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.