/indian-express-malayalam/media/media_files/2024/11/16/Z1wacnSsVfsKTWvxB4lB.jpg)
Nayanthara - Dhanush Conflict
ഏറെ നാളായി സിനിമാലോകവും നയൻതാര ആരാധകരും കാത്തിരിക്കുന്ന ഡോക്യുമെന്ററിയാണ് നയൻതാരയുടെ ജീവിതവും കരിയറും പ്രണയവും സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള വിവാഹവുമെല്ലാം പറയുന്ന നെറ്റ്ഫ്ളിക്സ് ചിത്രം 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ'. വിവാഹം കഴിഞ്ഞ് രണ്ടു വർഷങ്ങൾക്കിപ്പുറമാണ് ഇപ്പോൾ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിൽ എത്തുന്നത്.
എന്തുകൊണ്ടാണ് ഈ ഡോക്യുമെന്ററി ഇത്ര വൈകുന്നതെന്ന് പലപ്പോഴും ചർച്ചകൾ നടന്നിരുന്നെങ്കിലും നയൻതാരയോ വിഘ്നേഷോ നെറ്റ്ഫ്ളിക്സോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. എന്നാൽ ധനുഷുമായുള്ള പ്രശ്നങ്ങളാണ് ഈ ഡോക്യുമെന്ററിയുടെ റിലീസ് വൈകിപ്പിച്ചത് എന്ന് ദീർഘമായ കത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര. ഒപ്പം 10 വർഷമായി ധനുഷിനും തനിക്കും ഇടയിലുള്ള പ്രശ്നങ്ങളിലേക്കും കത്തിൽ നയൻതാര വിരൽചൂണ്ടുന്നു.
എന്താണ് നയൻതാരയും ധനുഷും തമ്മിലുള്ള പ്രശ്നം?
'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രശ്നം നടക്കുന്നത്. ഈ ഡോക്യുമെന്ററി നവംബർ 18ന്, നയൻതാരയുടെ ജന്മദിനത്തിൽ റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു. പിന്നാലെ, ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവിടുകയും ചെയ്തു. എന്നാൽ, അതിനു പിന്നാലെ ഡോക്യുമെന്ററിയ്ക്കെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടനും നിർമാതാവും സംവിധായകനുമായ ധനുഷ് വക്കീൽ നോട്ടീസ് അയച്ചു.
നാനും റൗഡിതാനിലെ ഗാനങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനുള്ള എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാൻ ധനുഷ് വിസമ്മതിച്ചുവെന്നും ഇപ്പോൾ, ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ 3 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ബിടിഎസ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് എന്നുമാണ് നയൻതാര കത്തിൽ പറയുന്നത്.
നയൻതാരയുടെ വാക്കുകളിങ്ങനെ:
"നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററി റിലീസിന് നിങ്ങളുടെ എൻഒസി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി രണ്ടുവർഷത്തോളം ഞങ്ങൾ കാത്തിരുന്നു. നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കാനും ഞങ്ങൾ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കട്ടെയെന്ന് ഒന്നിലധികം തവണ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല.
നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഡിവൈസുകളിൽ ചിത്രീകരിച്ച ചില വീഡിയോകളുടെ (വെറും 3 സെക്കൻഡ്) ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങൾ. അതിനാണ് നിങ്ങൾ 10 കോടി രൂപ ക്ലെയിം ചെയ്തത്! കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി, ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു," നയൻതാര കുറിച്ചു.
എന്ത് കൊണ്ടാണ് നാനും റൗഡി താൻ നയൻതാരയ്ക്കും വിഘ്നേഷിനും പ്രിയപ്പെട്ടതാവുന്നത്?
നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താന്‍. ധനുഷ് ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാന രംഗത്തെ കുറിച്ചും നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്നാൽ, ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും സമ്മതം ലഭിച്ചില്ല. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ തങ്കമേ എന്ന ഗാനം വളരെ പോപ്പുലറായിരുന്നു. വിഘ്നേഷ് തന്നെയാണ് ഈ ഗാനത്തിനു വരികൾ എഴുതിയത്.
"എന്നെയും എൻ്റെ ജീവിതത്തെയും പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു. എന്നാൽ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രം നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ല."
"നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് ഏറെ വിലമതിക്കപ്പെടുന്നതാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർത്തു," എന്നാണ് ഇതിനെ കുറിച്ച് നയൻതാര കത്തിൽ പറയുന്നത്.
Read More
- ഇത്രയും തരം താഴാമോ ധനുഷ്? ദൈവം എല്ലാം കാണുന്നുണ്ട്: നയൻതാര
- Anand Sreebala Movie Review & Rating: ഒരു ഡീസന്റ് ത്രില്ലർ, ആനന്ദ് ശ്രീബാല റിവ്യൂ
- Mura Movie Review: തീവ്രം, ചടുലം; മുറ റിവ്യൂ
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- നയൻതാര വിഘ്നേശ് വിവാഹം; ശ്രദ്ധേയമായി ഡോക്യുമെൻ്ററിയുടെ ട്രെയിലർ പോസ്റ്റർ
- ഫ്രഷ് കഥയുണ്ടോ, ഞാൻ കഥ കേൾക്കാം; എഴുത്തുകാരെ ക്ഷണിച്ച് പ്രഭാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.