/indian-express-malayalam/media/media_files/2024/11/30/GZ0Yafb41OMwnEDcLTlX.jpg)
Pic Courtesy: Govind Padmasoorya & Pearle Maaney/ Instagram
ഒരുസമയത്ത്, മിനിസ്ക്രീനിലെ സെലബ്രിറ്റി അവതാരക ജോഡികളായിരുന്നു പേളി മാണിയും ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. പേളി- ജിപി കോമ്പോ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഇരുവരും. പരസ്പരം ട്രോളാനും ഇരുവരും ഒട്ടും പിന്നിൽ അല്ല.
കഴിഞ്ഞ ദിവസം അല്ലു അർജുനും രശ്മികയും പുഷ്പ പ്രമോഷനു വേണ്ടി കേരളത്തിൽ എത്തിയിരുന്നു. അല്ലുവിനെ കാണാൻ ജിപിയും ഭാര്യ ഗോപികയും ചെല്ലുകയും കേരളസന്ദർശനത്തിന്റെ ഓർമയ്ക്ക് ഒരു സമ്മാനം നൽകുകയും ചെയ്തിരുന്നു. അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിൽ അല്ലുവിനൊപ്പം ജിപിയും വേഷമിട്ടിരുന്നു. ആ പരിചയം പുതുക്കുകയായിരുന്നു ജിപി.
ചിത്രത്തിനു താഴെ അധികം വൈകാതെ പേളിയുടെ കമന്റ് എത്തി. "എടാ, നിനക്കു എന്നോട് ഒരു വാക്ക് പറയായിരുന്നില്ലേ? ആ ചിപ്സിനു പകരം ഞാൻ വന്നേനെ," എന്നായിരുന്നു പേളിയുടെ പരിഭവം. "ഗയ്സ് എന്നെ ഈ പോസ്റ്റിൽ ഡിസ് ലൈക്ക് ബട്ടനായി യൂസ് ചെയ്തോളൂ," എന്നും പേളി കൂട്ടിച്ചേർത്തു.
തന്നെ വിളിക്കാതെ ജിപി, അല്ലുവിനെ കാണാൻ പോയതിലുള്ള പേളിയുടെ പരിഭവം അവിടെയും തീർന്നില്ല. വെള്ളിയാഴ്ച രാത്രി പേളി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു പ്രൈവ് ജെറ്റിൽ അല്ലുവിനും രശ്മികയ്ക്കും ഒപ്പം ഇരിക്കുന്ന ചിത്രമാണ് പേളി പങ്കുവച്ചത്.
"വൈകിയ പോസ്റ്റ്. പുഷ്പ പ്രമോഷൻ കഴിഞ്ഞ് അവശരാണ്. ജിപി പറയുമായിരിക്കും ഈ ചിത്രം എഡിറ്റഡ് ആണെന്ന്, പക്ഷേ യഥാർത്ഥ ഫാൻസിനു മനസ്സിലാവുമല്ലോ ഇതു റിയലാണെന്ന്. അല്ലുവിനും രേഷുവിനുമൊപ്പം. ഈ ക്ലിക്കിന് ഫഫയ്ക്ക് നന്ദി," എന്നാണ് ചിത്രത്തിനു പേളിയുടെ അടിക്കുറിപ്പ്.
ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിത്. എന്തായാലും പേളിയുടെ ഹ്യൂമർ സെൻസിനു കയ്യടിക്കുകയാണ് ആരാധകർ.
"ഇനി ഞാൻ എടുത്ത പിക് എഐ ആണോ? ഹോ... കൺഫ്യൂഷൻ, കൺഫ്യൂഷൻ. ഈ പെണ്ണിനെ കൊണ്ട് തോറ്റു," എന്നാണ് ജിപിയുടെ കമന്റ്.
"ഇത്രേം റിസ്ക് ഷോട്ട് ഒക്കെ ഡ്യൂപ്പിനെ വെച്ച് ചെയ്തൂടെ?" എന്നാണ് ഒരു ആരാധകന്റെ ചോദ്യം.
"ലെ പേർളി സേച്ചി: താഴത്തില്ല..."
"വർക്കിനോട് ഉള്ള കമ്മിറ്റ്മെന്റ് കാരണം ഒരു കാല് എടുക്കാതെ ഷൂട്ടിന്ന് പോയ പേളി നാളത്തെയും മറ്റന്നാളത്തേയും തലമുറക്ക് ഒരു ഉത്തമ റോൾമോഡൽ ആണ്"
"ഇതിലേ ഹൈലൈറ്റ് ആര് എടുത്തു എന്നുള്ളതാണ്...ബൻവർ സിംഗ് ശിക്കാവത്"
"ലെ പേർളി : ആർക്കും സംശയം ഒന്നൂല്ലലോലെ" എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.