/indian-express-malayalam/media/media_files/2024/11/28/5U73UFXsfYXKADl01ZM5.jpg)
മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാളസിനിമയിലെ അഭിമാനതാരങ്ങളിലൊരാളായി മാറിയ പാർവതി 2006ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ സഹനടിയായാണ് അഭിനയം തുടങ്ങിയത്. പിന്നീടങ്ങോട്ട് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ പാർവതിയ്ക്കു സാധിച്ചു. മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാനപുരസ്കാരവും പാർവതിയെ തേടിയെത്തി.
മാതൃത്വം എന്ന കൺസെപ്റ്റിനോടു തനിക്കുണ്ടായിരുന്ന ഒബ്സെഷനെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹെർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു പാർവതി ഇക്കാര്യത്തെ കുറിച്ച് വാചാലരായത്.
"എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴു വയസ്സായ സമയത്ത് ഞാൻ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്ന്. 27-ാം വയസ്സിൽ ഞാൻ അമ്മയോട് പറഞ്ഞു, പൊരുത്തപ്പെട്ടു ഒന്നും നടക്കുന്നില്ല. ഞാൻ മിക്കവാറും ദത്തെടുക്കുകയാവും അമ്മേ എന്ന്. എനിക്ക് ഒരു കുഞ്ഞു വേണമെങ്കിൽ ഞാൻ ദത്തെടുക്കും.പക്ഷേ, ഇപ്പോ എന്നോട് ചോദിച്ചാൽ എനിക്കു ഡൗട്ടുണ്ട് അക്കാര്യത്തിൽ," പാർവതിയുടെ വാക്കുകളിങ്ങനെ.
Her OTT Release Date & Platform: ഹെർ ഒടിടിയിൽ ഇന്നെത്തും
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ഹെർ ഇന്ന് അർധരാത്രിയോടെ ഒടിടിയിലെത്തും. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെര്‍. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്.
രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. പ്രതാപ് പോത്തന്‍ അവസാനം അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
എ.ടി സ്റ്റുഡിയോസിന്‍റെ ബാനറിൽ അനീഷ് എം തോമസ് ആആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അർച്ചന വാസുദേവ് ആണ് തിരക്കഥ. ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ്, എഡിറ്റർ - കിരൺ ദാസ്, സംഗീതം- ഗോവിന്ദ് വസന്ത.
Read More
- മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം; ടർക്കിഷ് തർക്കം തിയേറ്ററിൽ നിന്ന് പിൻവലിച്ചു
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.