/indian-express-malayalam/media/media_files/2024/11/24/9i8IMknn800TjvZLmk8W.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് എ.ആർ റഹ്മാൻ. റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നുവെന്ന് പ്രഖ്യാപിച്ചത് സമീപകാലത്ത് ഇന്ത്യൻ സിനിമയെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലടക്കം എ.ആർ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ, റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൈറ ബാനു രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ ഇതിനെതിരെ റഹ്മാനും മക്കളും രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റഹ്മാൻ മുന്നറിയിപ്പും നൽകിയിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ മുംബൈയിലേക്ക് മാറിയതെന്നും ആരോഗ്യം പൂർവ്വസ്ഥിതയിൽ എത്തിയാൽ ചെന്നൈയിലേക്ക് തിരികയെത്തുമെന്നും, ശബ്ദസന്ദേശത്തിലൂടെ സൈറ വ്യക്തമാക്കി. "റഹ്മാനെതിരെ മോശമായ പ്രചരണം നടത്തരുതെന്ന് യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. റഹ്മാൻ അമൂല്യ വ്യക്തിത്വമുള്ള ആളാണ്. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ. ചെന്നൈയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത് എൻ്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ്. ചെന്നൈയിലെ റഹ്മാന്റെ തിരക്കുകൾക്കിടയിൽ ഇത് സാധ്യമാകുമായിരുന്നില്ല."
ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും റഹ്മാനെയാണെന്നും സൈറ ശബ്ദസന്ദേശത്തിൽ പറഞ്ഞു. "എൻ്റെ ജീവിതം കൊണ്ട് ഞാൻ റഹ്മാനെ വിശ്വസിക്കുന്നു, അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. റഹ്മാൻ തിരിച്ചും അങ്ങനെയാണ്. തെറ്റായ ആരോപണങ്ങൾ അവസാനിപ്പിക്കാണം. നിങ്ങളോട് അഭ്യർത്ഥിക്കുന്നു."
Read More
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബേസിലിനെ പൂട്ടാൻ നസ്രിയ, ഉദ്വേഗം നിറയ്ക്കും സസ്പെൻസ് ത്രില്ലർ; സൂക്ഷ്മദർശിനി റിവ്യൂ: Sookshmadarshini Review
- ഒരു 'കംപ്ലീറ്റ് ഫൺ റൈഡ്' ; 'ഹലോ മമ്മി' റിവ്യൂ: Hello Mummy Review
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.