scorecardresearch

എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര

"എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല.  ഞാനിവിടെ കൊച്ചിയിൽ ഷൂട്ടിംഗിലാണ് എനിക്ക് നിന്നെ കാണാൻ അങ്ങോട്ട് വരാനാവില്ല. നിനക്കിങ്ങോട്ട് വരാമോ? ഒന്നു ഇരുന്നു സംസാരിക്കാമോ നമുക്ക്? എന്നൊക്കെ ചോദിച്ചിട്ട് ഒരു മാസത്തോളം ആളു വന്നില്ല"

"എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല.  ഞാനിവിടെ കൊച്ചിയിൽ ഷൂട്ടിംഗിലാണ് എനിക്ക് നിന്നെ കാണാൻ അങ്ങോട്ട് വരാനാവില്ല. നിനക്കിങ്ങോട്ട് വരാമോ? ഒന്നു ഇരുന്നു സംസാരിക്കാമോ നമുക്ക്? എന്നൊക്കെ ചോദിച്ചിട്ട് ഒരു മാസത്തോളം ആളു വന്നില്ല"

author-image
Entertainment Desk
New Update
Nayanthara Vignesh Shivan Love story

Nayanthara: Beyond The Fairy Tale

നയൻതാരയുടെ ജീവിതവും കരിയറും പ്രണയവും വിവാഹവുമെല്ലാം ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' നെറ്റ്ഫ്ളിക്സിൽ  സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. വിഘ്നേഷ് ശിവനുമായുള്ള തന്റെ പ്രണയത്തെ കുറിച്ചു നയൻതാര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിക്കിയുമായുള്ള പ്രണയത്തിനു മുൻകൈ എടുത്തത് താനാണെന്നാണ് നയൻതാര പറയുന്നത്.  

Advertisment

നാനും റൗഡി താൻ എന്ന സിനിമയിലെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും പ്രണയത്തിലാകുന്നതും. ആ സിനിമയുടെ ഷൂട്ടിങ് സമയത്താണ് അവിചാരിതമായി താൻ വിക്കിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് നയൻതാര പറയുന്നു. 

"ഒരു ദിവസം, പോണ്ടിച്ചേരിയിലെ റോഡിൽ ഒരു സീൻ എടുക്കുകയായിരുന്നു. ഞാൻ  എന്റെ ഷോട്ടിന് കാത്തിരിക്കുകയായിരുന്നു. വിക്കിയാകട്ടെ വിജയ് സേതുപതി സാറിന്റെ ഒരു ഷോട്ട് എടുക്കാനുള്ള നിർദേശങ്ങൾ നൽകുകയായിരുന്നു. എന്താണെന്നറിയില്ല, പെട്ടെന്ന് ഞാൻ അദ്ദേഹത്തെ നോക്കി. അതും വേറൊരു തരത്തിൽ! മനസ്സിൽ ആദ്യം തോന്നിയത്, വിക്കിയെ കാണാൻ നല്ല ക്യൂട്ട് ആണല്ലോ എന്നായിരുന്നു. അദ്ദേഹം ആളുകൾക്ക്‌ നിർദേശങ്ങൾ നൽകുന്നതും സംവിധായകൻ എന്ന നിലയിൽ വർക്ക്‌ ചെയ്യുന്നതുമൊക്കെ അപ്പോഴാണ് ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്," നയൻതാര വെളിപ്പെടുത്തി.

അതേസമയം, നയൻതാരയുമായി പ്രണയത്തിലാവുമെന്ന് വിഘ്നേഷ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. "നയൻ മാഡത്തിന്റെ ഭാഗങ്ങളുടെ ഷൂട്ട് കഴിഞ്ഞ് പോയപ്പോൾ അവർ പറഞ്ഞു, സെറ്റിലിരിക്കുന്നത് ഞാൻ മിസ്സ് ചെയ്യും എന്ന്. ഞാനും പറഞ്ഞു, എനിക്കും സെറ്റ് മിസ്സ് ചെയ്യുമെന്ന്! കാണാൻ ഭംഗിയുള്ള ഒരു പെൺകുട്ടി വന്നാൽ അവരെ കാണാൻ നല്ല രസമുണ്ടല്ലോ എന്നൊക്കെ ആരായാലും വിചാരിക്കുമല്ലോ. പക്ഷേ, ഞാൻ നുണ പറയുകയല്ല... അങ്ങനെയൊരു ചിന്ത പോലും എനിക്ക് നയൻ മാഡത്തെക്കുറിച്ച് വന്നതേയില്ല," വിക്കിയുടെ വാക്കുകളിങ്ങനെ. 

Advertisment

"എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല.  ഞാനിവിടെ കൊച്ചിയിൽ ഷൂട്ടിംഗിലാണ് എനിക്ക് നിന്നെ കാണാൻ അങ്ങോട്ട് വരാനാവില്ല. നിനക്കെന്നെ കാണാൻ കൊച്ചിയിലേക്ക് വരാമോ? ഒന്നു ഇരുന്നു സംസാരിക്കാമോ? എന്നൊക്കെ ചോദിച്ചിട്ട് ഒരു മാസത്തോളം ആളു വന്നില്ല. നീയെന്താ എന്നെ അവോയിഡ് ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ. ഞാൻ അവോയ്ഡ് ചെയ്യുകയല്ല, ഞാൻ വരാം എന്നായിരുന്നു മറുപടി," നയൻതാര പറഞ്ഞു.

അതേസമയം താൻ ആ സമയത്ത് തന്റെ സിനിമയിൽ മാത്രം ശ്രദ്ധ ഊന്നിയിരിക്കുകയായിരുന്നു എന്ന് വിഘ്നേഷ് പറയുന്നു. "ഓർഗാനിക് ആയി എന്തോ ഞങ്ങൾക്കുള്ളിൽ നടക്കുന്നുണ്ടായിരുന്നു. ഞാൻ പക്ഷേ എന്റെ ഫിലിമിൽ തന്നെ ഫോക്കസ് ചെയ്യുകയായിരുന്നു. മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറി പോവേണ്ട എന്നോർത്തു. പടത്തെ അതു ബാധിക്കുമെന്നോർത്തു."

"ഒടുവിൽ വിക്കി കൊച്ചിയിലേക്ക് വന്നു. ഞങ്ങൾ കണ്ട ഉടനെ ഞങ്ങൾക്കു മനസ്സിലായി, ഞങ്ങൾ അതിനകം തന്നെ പ്രണയത്തിലായി കഴിഞ്ഞെന്ന്," നയൻതാര പറഞ്ഞു.

"അതു വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു. എന്നെ കൊണ്ട് അതു വാക്കുകളിൽ പറയാനാവില്ല. അതെനിക്ക് എടുക്കാവുന്നതിലും അപ്പുറമായിരുന്നു. നയൻതാര എന്ന ആ പേര്, തന്നെ അവളുടെ സൗന്ദര്യത്തെ സൂചിപ്പിക്കുന്നതാണ്," നയൻതാരയുമായി പ്രണയത്തിലായ നിമിഷങ്ങൾ വിക്കിയെ സംബന്ധിച്ച് അത്ഭുതകരമായിരുന്നു.

"വിക്കിയെ കണ്ടപ്പോൾ അമ്മ പറഞ്ഞത്, ഇവനാണ് ആ ചെറുപ്പക്കാരൻ. നീ ആഗ്രഹിച്ചതുകൊണ്ട് നിന്റെ ജീവിതത്തിലേക്ക് വന്നതല്ല, എന്റെ മകൾക്ക് ഞാൻ വേണമെന്ന് ആഗ്രഹിച്ചതുകൊണ്ടു വന്ന ആൾ എന്നാണ്," നയൻതാര കൂട്ടിച്ചേർത്തു. 

"ഞാൻ അത്രയും പ്രാർത്ഥിച്ചിട്ടുണ്ട്. എന്റെ മോളെ പൊന്നുപോലെ നോക്കുന്ന ഒരാളെ കിട്ടണം എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു. അങ്ങനെ കിട്ടിയതാണ് വിക്കിയെ," നയൻതാരയുടെ വാക്കുകൾ ശരിവച്ചുകൊണ്ട് അമ്മ പറയുന്നു. 

Read More

Vignesh Shivan Nayanthara Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: