/indian-express-malayalam/media/media_files/2024/11/17/zOImchqnPbSPRL8t4rbE.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷിനെ പരസ്യമായി വിമർശിച്ചതിനു പിന്നാലെ നടി നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം. വ്യാജ അക്കൗണ്ടുകളിലൂടെ അടക്കം നയൻതാരയെയും ഭർത്താവ് വിഘ്നേഷ് ശിവനെയും അധിക്ഷേപിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിഘ്നേഷ് സംവിധാനം ചെയ്തു നയൻതാര നായികയായി അഭിനയിച്ച ചിത്രമാണ് 'നാനും റൗഡി താൻ.' ഈ ചിത്രം വൈകാൻ കാരണമായത് നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണെന്നും, ഇത് ചിത്രത്തിന്റെ നിർമ്മാതാവായ ധനുഷിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സോഷ്യൽ മീഡിയയിൽ അവകാശവാദമുണ്ട്.
ധനുഷിനെ അനുകൂലിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതുവരെ വിവാദത്തിൽ പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല. അതേസമയം, നയൻതാരക്ക് പിന്തുണയുമായി മലയാളം- തമിഴ് ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
നയൻതാരയുടെ കരിയറും പ്രണയവും വിവാഹവുമെല്ലാം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' ട്രെയിലർ പുറത്തുവിട്ടതിനു പിന്നാലെയാണ് വിവാദം ആരംഭിച്ചത്. ഡോക്യുമെന്ററിയ്ക്കെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
നാനും റൗഡിതാനിലെ ഗാനങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനുള്ള എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാൻ ധനുഷ് വിസമ്മതിച്ചുവെന്നും ഇപ്പോൾ, ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ 3 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ബിടിഎസ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നും നയൻതാര തുറന്ന കത്തിൽ വ്യക്തമാക്കിയിരുന്നു.
Read More
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- ഇത്രയും തരം താഴാമോ ധനുഷ്? ദൈവം എല്ലാം കാണുന്നുണ്ട്: നയൻതാര
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- Lucky Baskhar OTT: ലക്കി ഭാസ്കർ ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.