/indian-express-malayalam/media/media_files/2024/10/21/sBNr3oIlws0bm5cRZ0Aa.jpg)
Lucky Baskhar OTT Release Date & Platform
Lucky Baskhar OTT Release Date & Platform: ദുൽഖർ സൽമാൻ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് 'ലക്കി ഭാസ്കർ.' ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാണ്. ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡിക്യു വീണ്ടും നായകനായി വെള്ളിത്തിരയിലെത്തിയത്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിൽ ലക്കി ഭാസ്കറായി തിളങ്ങുകയാണ് ദുൽഖർ. പീരീഡ് ഡ്രാമ ത്രില്ലറാണ് ചിത്രം.
വെങ്കി അറ്റ്ലൂരിയാണ് ലക്കി ഭാസ്കർ സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.
1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്. ധനുഷ് നായകനായ 'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. മീനാക്ഷി ചൗധരി നായികായായെത്തുന്ന ചിത്രത്തിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് ഇൾപ്പെടെയുള്ള താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലക്കി ഭാസ്കർ ഒടിടി: Lucky Baskhar OTT
നവംബർ 30ന് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 30 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്.
Read More
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- ഇത്രയും തരം താഴാമോ ധനുഷ്? ദൈവം എല്ലാം കാണുന്നുണ്ട്: നയൻതാര
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.