scorecardresearch

ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക

കങ്കുവയെ പ്രശംസിച്ചും പോരായ്മകൾ ചൂണ്ടിക്കാട്ടിയും ജ്യോതിക

കങ്കുവയെ പ്രശംസിച്ചും പോരായ്മകൾ ചൂണ്ടിക്കാട്ടിയും ജ്യോതിക

author-image
Entertainment Desk
New Update
Surya, Jyothika

ചിത്രം: ഇൻസ്റ്റഗ്രാം

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സുര്യ നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിൽ 350 കോടിയിലധികം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. നവംബര്‍ 14ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. 

Advertisment

ഇപ്പോഴിതാ കങ്കുവയെ പ്രശംസിച്ചും പോരായ്മകൾ ചൂണ്ടിക്കാട്ടിയും  സോഷ്യൽ മീഡിയിയൽ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക. ഒരു നടിയെന്ന നിലയിലോ, സൂര്യയുടെ ഭാര്യയെന്ന നിലയിലോ അല്ലാ, ഒരു സിനിമ സ്നേഹി ആയതുകൊണ്ടാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ്, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ജ്യോതിക ആരംഭിക്കുന്നത്.

കങ്കുവ ഒരു മികച്ച ദൃശ്യാനുഭവം ആണെന്നും, സൂര്യയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമുണ്ടെന്നും ജ്യോതിക പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിലെ ശബ്ദക്രമീകരണം അരോചകമാണ്. പോരായ്മകൾ മിക്ക ഇന്ത്യൻ സിനിമകളുടെയും ഭാഗമാണ്. അതുകൊണ്ടുതന്നെ ന്യായീകരിക്കാവുന്നതാണ്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള വലിയൊരു പരീക്ഷണ ചിത്രത്തിൽ, ജ്യോതിക പറഞ്ഞു. തമിഴ് സിനിമയിൽ ഇന്നേവരെ കാണാത്ത ക്യാമറ വർക്കാണ് കങ്കുവയിലെന്ന് പറഞ്ഞ ജ്യോതിക ചിത്രത്തെ പ്രശംസിക്കുകയും ചെയ്തു.

അതേസമയം, മാധ്യമങ്ങളിലടക്കമുള്ള മോശം നിരൂപണങ്ങൾ ജ്യോതിക ചൂണ്ടിക്കാട്ടി. 'മാധ്യമങ്ങളിൽ നിന്നും ചില വ്യക്തികളിൽ നിന്നുമുള്ള നിഷേധാത്മക നിരൂപണങ്ങളിൽ ഞാൻ ആശ്ചര്യപ്പെടുന്നു. കാരണം മുൻപ് പുറത്തിറങ്ങിയിട്ടുള്ള വളരെ ദയനിയമായ ബിഗ് ബജറ്റ് ചിത്രങ്ങളെ പോലും ഇവർ ഇങ്ങനെ താഴ്ത്തി കാട്ടിയിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകും മുൻപ് തന്നെ പലരും ചിത്രത്തിനെതിരെ പ്രചരണം നടത്തിയെന്നും, അത് സങ്കടകരമാണെന്നും ജ്യോതിക പറഞ്ഞു. 

Read More

Advertisment
Surya Jyothika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: