Rudhiram Teaser
അപർണ്ണ ബാലമുരളിയും രാജ് ബി ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'രുധിരം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ഓരോ ഫ്രെയിമിലും നിഗൂഢത ഒളിപ്പിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാളം സിനിമ കൂടിയാണ് രുധിരം.
നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓരു ഡോക്ടറിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്.
'ടര്‍ബോ', 'കൊണ്ടൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധനേടിയ കന്നഡ താരമാണ് രാജ് ബി. ഷെട്ടി. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് ചിത്രിത്തിന്റ നിര്‍മ്മാണം. രുധിരത്തിന്റെ അതിമനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് സജാദ് കാക്കുവാണ്. എഡിറ്റിങ് ഭവന്‍ ശ്രീകുമാറും, സംഗീതം 4 മ്യൂസിക്‌സും നിർവഹിക്കുന്നു.
Read More
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബേസിലിനെ പൂട്ടാൻ നസ്രിയ, ഉദ്വേഗം നിറയ്ക്കും സസ്പെൻസ് ത്രില്ലർ; സൂക്ഷ്മദർശിനി റിവ്യൂ: Sookshmadarshini Review
- ഒരു 'കംപ്ലീറ്റ് ഫൺ റൈഡ്' ; 'ഹലോ മമ്മി' റിവ്യൂ: Hello Mummy Review
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us