/indian-express-malayalam/media/media_files/2024/11/27/unUivLeOX2u4HUG14tnv.jpg)
ടർക്കിഷ് തർക്കം
ലുക്മാൻ അവറാൻ , സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടർക്കിഷ് തർക്കം. മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രം പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടർന്ന് തിയേറ്ററിൽ നിന്നും ചിത്രം പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ.
ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 'ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ കഥയാണ് പറയുന്നത്.
നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററിലെത്തിയത്. ആക്ഷേപങ്ങൾ വ്യാപകമായതോടെ ചിത്രം റിലീസിൽ നിന്നും പിൻവലിച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. തെറ്റിദ്ധാരണ മാറ്റി ചിത്രം വീണ്ടും പ്രേക്ഷരിലെത്തിക്കാനാകുമെന്നും അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പ്രതീക്ഷ പങ്കുവച്ചു. നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
Read More
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us