/indian-express-malayalam/media/media_files/2024/11/20/MeY5iKZPn6KQJPpLYJ0e.jpg)
ചെന്നൈ: വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെ റഹ്മാന്റെ മക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി റഹ്മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്.
എ ആർ റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്‌സ് ആൻഡ് അഡ്വക്കേറ്റ്‌സ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റഹ്മാൻ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിൽ അപകീർത്തികരമായ കണ്ടന്റുകൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
വിവാഹമോചനം പ്രഖ്യാപിച്ചതുമുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യത്തിന്റെ ഒരു കണികപോലും ഇല്ല എന്നാണ് റഹ്മാൻ പറയുന്നത്. റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
Notice to all slanderers from ARR's Legal Team. pic.twitter.com/Nq3Eq6Su2x
— A.R.Rahman (@arrahman) November 23, 2024
നേരത്തെ, റഹ്മാന്റെ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും തന്റെ വിവാഹമോചനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഈ രണ്ടു സംഭവങ്ങളെയും ചേർത്തുവെച്ച് സാമൂഹിക മാധ്യമങ്ങളിൽ ചിലർ കിംവദന്തികളും പ്രചരിപ്പിച്ചിരുന്നു. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് റഹ്മാന്റെ അഭിഭാഷക വന്ദന ഷായും മകൻ എആർ അമീനും മോഹിനി ഡേയും വ്യക്തമാക്കിയിരുന്നു.
Read More
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- I Am Kathalan Movie Review: പ്രണയമല്ല, ഈ കാതലൻ 'വിഷയമാണ്'; റിവ്യൂ
- ബേസിലിനെ പൂട്ടാൻ നസ്രിയ, ഉദ്വേഗം നിറയ്ക്കും സസ്പെൻസ് ത്രില്ലർ; സൂക്ഷ്മദർശിനി റിവ്യൂ: Sookshmadarshini Review
- ഒരു 'കംപ്ലീറ്റ് ഫൺ റൈഡ്' ; 'ഹലോ മമ്മി' റിവ്യൂ: Hello Mummy Review
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.