scorecardresearch

ഓർത്തോ, എല്ലാം പലിശ സഹിതം തിരിച്ചുകിട്ടുമെന്ന് നയന്‍താര; ധനുഷിനുള്ള ഒളിയമ്പോ?

നയൻതാര- ധനുഷ് നിയമപോരാട്ടം നടക്കുന്നതിനിടെ, ശ്രദ്ധ നേടി നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ലക്ഷ്യം വയ്ക്കുന്നത് ധനുഷിനെയോ?

നയൻതാര- ധനുഷ് നിയമപോരാട്ടം നടക്കുന്നതിനിടെ, ശ്രദ്ധ നേടി നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ലക്ഷ്യം വയ്ക്കുന്നത് ധനുഷിനെയോ?

author-image
Entertainment Desk
New Update
Nayanthara Insta story Dhanush

നയൻതാര, ധനുഷ്

നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കത്തില്‍ നയൻതാരയും ധനുഷും തമ്മിലുള്ള നിയമ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ ധനുഷ് നയൻതാരയ്ക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തിരുന്നു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് ഹര്‍ജിയിൽ പറയുന്നത്. ധനുഷിന്റെ ഹർജി പരിഗണിച്ച കോടത് നയൻതാരയ്ക്ക് നോട്ടീസ് അയക്കുകയും വിഷയത്തിൽ നയൻതാര, വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ മറുപടി നൽകണമെന്നാണ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

Advertisment

അതേസമയം,  പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്നും ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും ചൂണ്ടികാട്ടിയാണ് നയൻതാരയുടെ വക്കീൽ നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്. നയൻതാരയെയും വിഘ്‌നേഷിനെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്‍റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നല്‍കിയിരിക്കുന്നത്.

നയൻതാര- ധനുഷ് നിയമപോരാട്ടം നടക്കുന്നതിനിടെ, നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. “നിങ്ങൾ ഒരാളുടെ ജീവിതം നുണ പറഞ്ഞ് നശിപ്പിക്കുമ്പോൾ, അത് ലോണായി കാണക്കാക്കുക, അത് നിങ്ങൾക്ക് പലിശ സഹിതം തിരികെ കിട്ടും,” എന്നാണ് നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വാക്കുകൾ.  'അത് ലോണായി കാണക്കാക്കുക' എന്ന ഭാഗം പ്രത്യേകം അടിവരയിടാനും നയൻതാര മറന്നിട്ടില്ല. ധനുഷിനെയാണോ നയൻതാര ലക്ഷ്യമിടുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. 

Nayanthara Insta status Karma

എന്താണ് നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം?

നയൻതാരയുടെ വിവാഹവും പ്രണയവും ജീവിതവുമൊക്കെ പ്രമേയമായി വരുന്ന നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടാണ് വിവാദം  തുടങ്ങിയത്. ഡോക്യുമെന്ററിയിൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് വിവാദങ്ങളിലേക്ക് എത്തിച്ചത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. അതിനാൽ തന്നെ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഈ ദൃശ്യങ്ങൾ ഏറെ നിർണായകമായിരുന്നു.  'നാനും റൗഡി താന്‍'  എന്ന ചിത്രവുമായി ബന്ധപ്പെട്ട ഗാനവും രംഗങ്ങളുമെല്ലാം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുന്നതിനായി, ചിത്രത്തിന്റെ നിർമാതാവു കൂടിയായ ധനുഷിൽ നിന്നും നയൻതാരയും വിഘ്നേഷ് ശിവനും എൻ ഒ സി തേടി. എന്നാൽ എൻ ഒസി നൽകാൻ ധനുഷ് വിസമ്മതിച്ചു. അതുമാത്രമല്ല, ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവന്നപ്പോൾ അതിൽ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ബിടിഎസ് രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. 3 സെക്കന്റ് ദൈർഘ്യമുള്ള രംഗങ്ങൾ ഉപയോഗിച്ചതിനു 10 കോടിയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്നായിരുന്നു ധനുഷ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്. 
 
ഇതോടെ, ധനുഷിനെതിരെ നയൻതാര രംഗത്തെത്തി. ധനുഷിനെ അഡ്രസ് ചെയ്തുകൊണ്ട്, കാര്യങ്ങൾ വിശദീകരിച്ച് സുദീർഘമായൊരു കത്ത് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അതോടെ വിവാദം ആളികത്തി. അതിനിടയിൽ നയൻതാരയുടെ ജന്മദിനമായ നവംബർ 18ന്, 'നാനും റൗഡി താനി'ലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി റിലീസ് ചെയ്തു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ ധനുഷ് നയൻതാരയ്ക്കെതിരെ സിവില്‍ അന്യായം ഫയല്‍ ചെയ്തത്.

Advertisment

Read More

Dhanush Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: