scorecardresearch

സ്വർണ്ണ പട്ടുസാരിയിൽ ശോഭിത, പാരമ്പര്യതനിമയിൽ നാഗചൈതന്യ; രാജകീയം ഈ വിവാഹം

അതിമനോഹരമായാണ് വിവാഹവേദിയായ അന്നപൂർണ സ്റ്റുഡിയോ അലങ്കരിച്ചത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു

അതിമനോഹരമായാണ് വിവാഹവേദിയായ അന്നപൂർണ സ്റ്റുഡിയോ അലങ്കരിച്ചത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
nagachaityana-shobitha

നാഗചൈതന്യയും ശോഭിതയും വിവാഹവേദിയിൽ (ഫൊട്ടൊ-എക്സ്)

നാഗചൈതന്യ-ശോഭിത ധുലിപാല വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ ബുധനാഴ്ച രാത്രി 8.15-നായിരുന്നു ഇരുവരുടെയും വിവാഹം. സ്വർണനിറത്തിലുള്ള പട്ടുസാരിയിൽ രാജകീയ പ്രൗഡിയോടെയുള്ള ശോഭിതയുടെയും പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലുള്ള നാഗചൈതന്യയുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്.

Advertisment

അതിമനോഹരമായാണ് വിവാഹവേദിയായ അന്നപൂർണ സ്റ്റുഡിയോ അലങ്കരിച്ചത്. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു.ജൂനിയർ എൻടിആർ, രാം ചരൺ,അല്ലു അർജുൻ,ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയവർ വിവാഹത്തിനെത്തിയെന്നാണ് വിവരം.സ്വർണ നിറത്തിലുള്ള സാരിയിൽ സ്വർണാഭരണങ്ങളിണിഞ്ഞ് അതിസുന്ദരിയായാണ് ശോഭിത വിവാഹത്തിനൊരുങ്ങിയത്. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സിപിംൾ ട്രെൻഡിൽ നിന്നും ശോഭിത മാറിചിന്തിച്ചിട്ടുണ്ട്. അതിപ്രൗഢമായാണ് ശോഭിത വിവാഹത്തിനൊരുങ്ങിയത്.

അതേസമയം,  നാഗ ചൈതന്യ- ശോഭിത വിവാഹ വീഡിയോയുടെ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി എന്നും റിപ്പോർട്ടുണ്ട്. 50 കോടിയ്ക്കാണ് വിവാഹ വീഡിയോയുടെ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. 

Read More

Advertisment
Nagachaithanya Celebrities Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: