പ്രിയതമ ആൽബത്തിൽ അർജുനും ശ്രീതുവും
അർജുൻ- ശ്രീതു കോമ്പോ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ആവേശം പകരാൻ 'പ്രിയതമ' എത്തി. അടുത്തിടെ, വിവാഹവേഷത്തിൽ നിൽക്കുന്ന അർജുന്റെയും ശ്രീതുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞുകൊണ്ട് ബിഗ് ബോസ് താരങ്ങളായ രതീഷ്, സിജോ, ശരണ്യ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
ചിത്രം കണ്ട് ഇരുവരും വിവാഹിതരായോ എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ ആ കല്യാണം റിയൽ അല്ലായിരുന്നു, പ്രിയതമ എന്ന മ്യൂസിക് ആൽബത്തിന്റെ പ്രമോഷൻ പോസ്റ്ററായിരുന്നു സംഭവം. നടിയും ബിഗ് ബോസ് താരവുമായ ശരണ്യ ആനന്ദിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ ആൽബമായിരുന്നു അത്.
വിഷ്ണു വിജയ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബി മുരളികൃഷ്ണ സംഗീതം പകർന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.