/indian-express-malayalam/media/media_files/2024/12/04/XMiu065uUV4mo2CvwtgV.jpg)
New Malayalam OTT Release
/indian-express-malayalam/media/media_files/2024/11/25/zTYZtRjwzEmTBEg2NQrm.jpg)
Her OTT: ഹെർ
ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ഹെർ. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. രാജേഷ് മാധവന്, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിലും ആമസോൺ പ്രൈമിലും ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/15/dD1iN3K8jKZmRwpyzwGY.jpg)
Kurukku OTT: കുരുക്ക്
നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ക്രൈം തില്ലർ ചിത്രമാണ് 'കുരുക്ക്'. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് ചിത്രം പറയുന്നത്. ‘സെക്കൻ്റ് ഷോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാവുന്നത്. മഹേഷ്, ബാലാജി ശർമ്മ, ബിന്ദു കെ.എസ്, യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്, സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/84cnmt8jRw0mS18L3J3H.jpg)
Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ്
ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. രണ്ടു ജീവിതപങ്കാളികളുള്ള, ഏറെ ലൈംഗികാസക്തിയുമുള്ള വിവേകാനന്ദൻ എന്ന സർക്കാർ ജീവനക്കാരനെയാണ് ഷൈൻ ടോം അവതരിപ്പിക്കുന്നത്. വിവേകാനന്ദൻ്റെ അക്രമാസക്തമായ ഫാൻ്റസികൾ രണ്ട് സ്ത്രീകളുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതം ചിത്രം ചർച്ച ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/23/p0SAf5VEljfgLeeFVAoI.jpg)
Secret OTT: സീക്രട്ട്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ സ്വാമി സംവിധാനം ചെയ്ത 'സീക്രട്ട്' ഇപ്പോൾ ഒടിടിയിൽ കാണാം. എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭമായ സീക്രട്ടിൽ അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മനോരമ മാക്സിലും ആമസോൺ പ്രൈമിലും ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/12/04/85B34wvlFPNhwn2G5HyT.jpg)
Agathokakological OTT: അഗാതോകാക്കൊലോജിക്കൽ
മക്ബൂല്‍ സല്‍മാനും ലിയോണ ലിഷോയും പ്രധാന വേഷങ്ങളിലെത്തുന്ന അഗാതോകാക്കൊലോജിക്കൽ സംവിധാനം ചെയ്തിരിക്കുന്നത് ഡിഡി വെങ്കിടേഷാണ്. ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും സംഭാഷണവും നിര്‍മാണവും നിർവ്വഹിച്ചതും വെങ്കിടേഷ് തന്നെ. മനോരമമാക്സിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/11/22/ekmBRBu5REW2asnCErlf.jpg)
Thekku Vadakku OTT: തെക്ക് വടക്ക്
വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന 'തെക്ക് വടക്ക്' ഒടിടിയിൽ എത്തിയിരിക്കുകയാണ്. എസ്. ഹരീഷ് എഴുതിയ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മനോരമ മാക്സിലും ആമസോൺ പ്രൈമിലും ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/11/23/yy8Jw4st0Ei46kuvwpk8.jpg)
Idiyan Chandu OTT: ഇടിയൻ ചന്തു
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഇടിയൻ ചന്തു ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ശ്രീജിത്ത് വിജയൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചന്തു സലിം കുമാർ വില്ലനായെത്തുന്ന ചിത്രം കൂടിയാണിത്. ലാലു അലക്സ്, ജോണി ആന്റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി എന്നിവരാണ് പ്രധാന താരങ്ങൾ. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/y7OsL2evQHQsABqvP2E1.jpg)
Kishkindha Kaandam OTT: കിഷ്കിന്ധാകാണ്ഡം
ആസിഫ് അലിയും, വിജയ രാഘവനും, അപർണ്ണാ ബാലമുരളിയും അഭിനയമികവ് കാഴ്ചവച്ച 'കിഷ്കിന്ധാകാണ്ഡം' ഒടിടിയിൽ കാണാം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവ്വഹിച്ചത് ബാഹുല്‍ രമേഷ് ആണ്. ആസിഫിനും വിജരാഘവനുമൊപ്പം അപര്‍ണ ബാലമുരളി, അശോകന്, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/05/0T7qlf51ryubdpd8YzlX.jpg)
Ajayante Randam Moshanam, ARM OTT: എ.ആർ.എം (അജയന്റെ രണ്ടാം മോഷണം)
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് 'എ.ആർ.എം (അജയന്റെ രണ്ടാം മോഷണം).' കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/10/26/hdBgq3INsY4npNjLA5dD.jpg)
Adithattu OTT:അടിത്തട്ട്
കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ആക്ഷൻ ഡ്രാമ ചിത്രമായ അടിത്തട്ട് മനോരമ മാക്സിൽ കാണാം. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ജയ പാളൻ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, മുള്ളൻ, സാബുമോൻ അബ്ദുസമദ് എന്നിവരും ചിത്രത്തിലുണ്ട്. ജിജോ ആന്റണിയാണ് സംവിധാനം.
/indian-express-malayalam/media/media_files/2024/11/03/H36TepydRSaG89gzF8N6.jpg)
Gumasthan OTT: ഗുമസ്തൻ
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, അമല്‍ കെ. ജോബി സംവിധാനം ചെയ്ത ചിത്രമാണ് 'ഗുമസ്തന്.' ജെയ്സ് ജോസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഗുമസ്തനെ അവതരിപ്പിക്കുന്നത്. പുതുമുഖം നീമാമാത്യുവാണ് നായിക. സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ് എസ് പ്രസാദ്. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം. അയൂബ് ഖാൻ ആണ് എഡിറ്റിങ്. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ആമസോൺ പ്രൈമിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2024/10/26/s6f7HnyNN0HIkozrrwSr.jpg)
Gaganachari OTT: ഗഗനചാരി
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാർകലി മരിക്കാർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രമാണ് 'ഗഗനചാരി'. സയൻസ്-ഫിക്ഷൻ കോമഡി ജോണറിലുള്ള ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/2024/11/25/ir9fTQJZFLC1lvf92Fiq.jpg)
Bougainvillea OTT: ബൊഗെയ്ൻവില്ല
ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന അമൽ നീരദ് ചിത്രം ഡിസംബറിൽ ഒടിടിയിലേക്ക് എത്തും. ലാജോ ജോസിൻ്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമ്മിച്ച ചിത്രമാണിത്. ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഉദയാ പിക്ചേഴ്സും അമൽ നീരദ് പ്രൊഡക്ഷൻസും ആണ് നിർമാതാക്കൾ. സംഗീതം സുഷിൻ ശ്യാം. ഡിസംബർ 13 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
/indian-express-malayalam/media/media_files/2024/12/03/4eG1Ydtyi5zOa59MrnnC.jpg)
Pani OTT: പണി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് പണി. ചിത്രത്തിൽ ഗിരി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു തന്നെ. അഭിനയ ആണ് നായിക. സാഗർ സൂര്യ, ജുനൈസ് വി പി എന്നിവരും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്നു നിർവ്വഹിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 2024 ഡിസംബർ 20 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ സോണി ലിവ് ഇതുവരെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.