scorecardresearch

ടെലിവിഷൻ പരമ്പരകൾക്ക് സെൻസർഷിപ്പ്; പ്രേംകുമാറിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

സ്വന്തമായി പരമ്പര നിർമിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ സെൻസർഷിപ്പിന്റെ ആവശ്യകതയെക്കുറിച്ച് താൻ സംസാരിച്ചിരുന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു

സ്വന്തമായി പരമ്പര നിർമിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ സെൻസർഷിപ്പിന്റെ ആവശ്യകതയെക്കുറിച്ച് താൻ സംസാരിച്ചിരുന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Premkumar Sreekumaran Thampi

പ്രേംകുമാറിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

ടെലിവിഷൻ പരമ്പരകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് പിന്തുണയുമായി സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സെൻസർഷിപ്പ് എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് താനാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പത്തിലധികം പരമ്പരകൾ സ്വന്തമായി നിർമിച്ച് സംവിധാനം ചെയ്തയാളാണ്. സ്വന്തമായി പരമ്പര നിർമിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ സെൻസർഷിപ്പിന്റെ ആവശ്യകതയെക്കുറിച്ച് താൻ സംസാരിച്ചിരുന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

Advertisment

മലയാളി സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾക്ക് അവസാനമുണ്ടാകണമെന്ന് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും എൻഡോസൽഫാനേക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ് പ്രധാന പ്രമേയം. ഇപ്പോൾ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടതെന്നും അദേഹം പറഞ്ഞു.

sreekumaran thampi

തന്റെ അഭിപ്രായത്തെ മുൻനിർത്തി അന്ന് പലചാനലുകളും ചർച്ചകൾ നടത്തിയിരുന്നു. സമാന അഭിപ്രായമാണ് പ്രേം കുമാർ പ്രകടിപ്പിച്ചതെന്നും അതിനോട് പൂർണ്ണമായി യോജിക്കുന്നു. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. 

Advertisment

അതേസമയം, തന്റെ നിലപാടിൽ വ്യക്തവരുത്തി പ്രേം കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചില സീരിയലുകളെയാണ് എൻഡോസൽഫാനുമായി ഉപമിച്ചതെന്ന് പ്രേം കുമാർ സീരിയൽ നടീ-നടൻമാരുടെ സംഘടനയായ ആത്മയ്ക്ക് അയച്ച് കത്തിൽ വിശദമാക്കി. നേരത്തെ പ്രേം കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാർ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. 

Read More

Serial Artist Sreekumaran thampi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: