scorecardresearch

ഉണ്ണിച്ചേട്ടന് ഞാൻ മെസേജ് അയച്ചു; ആരെയും വേദനിപ്പിക്കാന്‍ ചെയ്തതല്ല; മപ്പ് പറഞ്ഞ് ഷെയ്ൻ നിഗം

ഒരു തമാശയായി പറഞ്ഞ കാര്യമാണ് അതെന്നും, മറ്റൊരു തരത്തിൽ അതിനെ വ്യാഖ്യാനിച്ചതിൽ സങ്കടം തോന്നിയെന്നും ഷെയ്ൻ പറഞ്ഞു

ഒരു തമാശയായി പറഞ്ഞ കാര്യമാണ് അതെന്നും, മറ്റൊരു തരത്തിൽ അതിനെ വ്യാഖ്യാനിച്ചതിൽ സങ്കടം തോന്നിയെന്നും ഷെയ്ൻ പറഞ്ഞു

author-image
Entertainment Desk
New Update
Shane Nigam, Unni Mukundan

ചിത്രം: ഇൻസ്റ്റഗ്രാം

'ലിറ്റില്‍ ഹാര്‍ട്‍സ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണി മുകുന്ദനെ കുറിച്ച് നടൻ ഷെയ്ൻ നിഗം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനം നേരിട്ടിരുന്നു. നടനെതിരെ സൈബർ ആക്രമണങ്ങളും വർഗീയ അധിക്ഷേപവും ഉണ്ടായി. ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയരിക്കുകയാണ് ഷെയ്ൻ.

Advertisment

തമശയായി ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായതെന്നും, ആരെയും വ്യക്തപരമായി വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഷെയ്ൻ പറഞ്ഞു. ലിറ്റിൽ ഹാർട്സിന്റെ പ്രമോഷനായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷെയ്ൻ മാപ്പ് പറഞ്ഞത്.

"ആ ഇന്റർവ്യു മൊത്തമായി കണ്ടവർക്ക് മനസിലാകും, സുഹൃത്തുക്കൾ തമാശയായി പറയുന്ന തീരിയിൽ പറഞ്ഞുപോയ കാര്യങ്ങളാണ്. അതിനെ വേറോരു രീതിയിൽ കാണാൻ പാടില്ലായിരുന്നു എന്നോരു ചിന്ത ഉണ്ടായി. അങ്ങനെ പറഞ്ഞത് ഉണ്ണി ചേട്ടനോ, ഉണ്ണി ചേട്ടന്റെ ഫാൻസിനോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ഞാൻ അതിൽ പരസ്യമായി മാപ്പു ചോദിക്കുകയാണ്.

ഞാൻ മനപ്പൂർവം ഒരാളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന ചിന്തയോടെ ചെയ്ത കാര്യമല്ല. ആ സമയത്ത് ഒരു തമാശ പോലെ പറഞ്ഞതാണ്. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചതിന് സങ്കടം തോന്നി," ഷെയ്ൻ നിഗം പറഞ്ഞു.

Advertisment

ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ, ബാബുരാജ് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത അഭിമുഖത്തിലായിരുന്നു, ഉണ്ണീ മുകുന്ദൻ- മഹിമ കോമ്പോയെ കുറിച്ച് ഷെയ്ൻ സംസാരിച്ചത്. അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ൻ. എന്നാൽ ഈ അഭിമുഖത്തിന്റെ ഭാഗങ്ങൾ ട്രോൾ പേജുകളിലടക്കം വൈറലായി.

ഇതിന് പിന്നാലെ 'സുഡാപ്പി' എന്ന് വിളിച്ച് നിരവധി ആളുകൾ ഷെയിനെതിരെ സൈബർ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച്, കഫിയ ധരിച്ചുകൊണ്ടുള്ള ചിത്രവും, അതിനൊപ്പം 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന കുറിപ്പും ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു.

Read More Entertainment Stories Here

Unni Mukundan Shane Nigam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: