/indian-express-malayalam/media/media_files/M7h1czSlfCaSja9vX8GR.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന പേരുകേൾക്കാത്ത ഒരു മലയാളിയും ഈ ലോകത്തുണ്ടാകില്ല. മലയാളികൾക്ക് ഇടയിൽ അത്രത്തോളം സ്ഥാദീനമുള്ള നായകനാണ് മമ്മൂട്ടി. 'ടർബോ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി പ്രശസ്ത യുഎഇ വ്ലോഗർ ഖാലിദ് അൽ അമേരിയുമായി മമ്മൂട്ടി നടത്തിയ അഭിമുഖം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
'എത്രനാള്‍ ആരാധകർ തന്നെ ഓര്‍ക്കുമെന്നും, ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് താനെന്നും' പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകൾ ആരാധകരുടെ ഹൃദയത്തിലാണ് പതിച്ചത്. ഇപ്പോഴിതാ അഭിമുഖത്തിലെ മറ്റൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. തന്നെ ആരാണ് ആദ്യമായി 'മെഗാസ്റ്റാര്‍' എന്ന് വിശേഷിപ്പിച്ചതെന്നാണ് മമ്മൂട്ടി പറയുന്നത്.
ദുബായ് തന്റെ രണ്ടാമത്തെ വീടാണെന്ന പരാമർശത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു, മമ്മൂട്ടിയുടെ മറുപടി. 'ഞാൻ ആദ്യമായി ദുബായിൽ വന്നത് 1987ൽ ഒരു ഷോയ്ക്ക് വേണ്ടിയാണ്. അന്ന് ദുബായ് പ്രസ്സാണ് ആദ്യമായി 'മെഗാസ്റ്റാര്‍' എന്ന് വിശേഷിപ്പിച്ചത്. ഞാൻ ദുബായിൽ എത്തിയപ്പോൾ, 'മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായിൽ എത്തുന്നു' എന്ന് അവർ എഴുതി. .
മെഗാസ്റ്റാർ എന്നത് ഒരു വിശേഷണം മാത്രമാണ്. ആളുകൾ ബഹുമാനം കൊണ്ടും സ്നേഹം കൊണ്ടും ഇത്തരം വിശേഷണം തരുന്നതാവും. ഞാനത് സ്വയം കൊണ്ടു നടക്കാറില്ല. ഞാൻ അത് ആസ്വദിക്കുന്നുമില്ല. 'മമ്മൂക്ക,' അതാണ് കേൾക്കാൻ ഞാൻ എറ്റവും ഇഷ്ടപ്പെടുന്നത്." മമ്മൂട്ടി പറഞ്ഞു.
വൈശാഖാണ് മമ്മൂട്ടിയെ നായകനാക്കി ടർബോ സംവിധാനം ചെയ്തത്. ഹിറ്റ് കൂട്ടുകെട്ടിന്റെ മറ്റൊരു സൂപ്പർഹിറ്റാണ് ചിത്രം. മമ്മൂക്കയുടെ കഥാപാത്രമായ ടർബോ ജോസിനെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം, അഞ്ചാം ദിവസം 50 കോടി ക്ലബ്ബിലെത്തിയിരുന്നു. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിലൊരുങ്ങിയ ആക്ഷൻ കോമഡി ചിത്രം, വരും ദിവസങ്ങളിൽ കളക്ഷൻ റെക്കോര്‍ഡുകൾ തിരുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. .
Read More Entertainment Stories Here
- നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് തെല്ലും പരിഭവമില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആശ ശരത്ത്
- എൻ്റെ എക്കാലത്തെയും മികച്ച ജന്മദിനം; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ
- ഇടി വെട്ടിയിട്ട് പ്രശ്നമില്ലെങ്കിൽ എന്ത് പാമ്പ് എന്ത് ട്രെയിൻ; ടൊവിനോയുടെ പോസ്റ്റിൽ കമന്റുമായി സഞ്ജു
- വിവാഹമുറപ്പിച്ച് വീട്ടുകാർ; ദിയയുടെ വീട്ടിലെത്തി അശ്വിനും കുടുംബവും, ചിത്രം വൈറൽ
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
- 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
- ഡ്രൈവിംഗ് സീറ്റിൽ ശ്രീനിയേട്ടൻ, പക്ഷേ വണ്ടിയോടിച്ചത് ഞാനും ചാക്കോച്ചനും ദൈവവും ചേർന്ന്: ആസിഫ് അലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.