scorecardresearch

ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ

"സിനിമയുള്ളിടത്തോളം കാലം നിങ്ങൾ ഓർമ്മിപ്പിക്കപ്പെടും മമ്മൂക്കാ... " മമ്മൂട്ടിയുടെ വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി സോഷ്യൽ മീഡിയ.

"സിനിമയുള്ളിടത്തോളം കാലം നിങ്ങൾ ഓർമ്മിപ്പിക്കപ്പെടും മമ്മൂക്കാ... " മമ്മൂട്ടിയുടെ വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി സോഷ്യൽ മീഡിയ.

author-image
Trends Desk
New Update
Mammootty | Viral Interview

താരങ്ങൾ ഹൃദയം തുറന്നു സംസാരിക്കുമ്പോൾ അതെപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത് പ്രശസ്ത യുഎഇ വ്ലോഗർ ഖാലിദ് അൽ അമേരിയും മമ്മൂട്ടിയും തമ്മിലുള്ള അഭിമുഖത്തിന്റെ ഒരു ക്ലിപ്പാണ്. "എത്രനാള്‍ അവർ എന്നെ ഓര്‍ക്കും? ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ," എന്നാണ് മമ്മൂട്ടി പറയുന്നത്. 

Advertisment

മമ്മൂട്ടിയുടെ വാക്കുകൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. വികാരഭരിതരായാണ് പലരും മമ്മൂട്ടിയുടെ വാക്കുകളോട് പ്രതികരിക്കുന്നത്. "ഇങ്ങനെയൊന്നും പറയരുത് മമ്മൂക്കാ, സിനിമയുള്ളിടത്തോളം കാലം, ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളെ ഓർക്കും" 

"മമ്മൂക്കാ.. പ്ലീസ് ഇങ്ങനൊക്കെ പറയുന്നത് കേൾക്കാൻ ഉള്ള ശക്തി ഇല്ല" എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

വൈറലായ ക്ലിപ്പിൽ നിന്നുള്ള സംഭാഷണശകലം ഇങ്ങനെ. 

Advertisment

ഖാലിദ് അൽ അമേരി: "ആളുകൾ വിചാരിക്കുന്നത് നടി- നടന്മാർ എല്ലാം മടുക്കുന്നൊരു സാഹചര്യത്തിലെത്തും എന്നതാണ്.  താങ്കൾ അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച് ആലോചിക്കാറുണ്ടോ?"

മമ്മൂട്ടി: "ഇല്ല. എനിക്ക് സിനിമ മടുക്കാറില്ല. പക്ഷേ ആ മടുപ്പു എന്റെ അവസാന ശ്വാസത്തോടെയായിരിക്കും." 

ഖാലിദ് അൽ അമേരി: "ലാസ്റ്റ് ബ്രീത്ത് വരെ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞല്ലോ.  ലോകം എങ്ങനെ നിങ്ങളെ ഓർത്തിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്?"

മമ്മൂട്ടി: "എത്ര നാൾ അവരെന്നെ ഓർക്കും...
ഒരു വർഷം... 10 വർഷം...15 വർഷം? കഴിഞ്ഞു! ലോകാവസാനം വരെ മനുഷ്യർ നമ്മളെ ഓർത്തിരിക്കണമെന്നു പ്രതീക്ഷിക്കരുത്.  അങ്ങനെയൊരു അവസരം ആർക്കുമുണ്ടാവില്ല. മഹാരഥന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമ്മിക്കപ്പെടാറുള്ളത്.  ഞാൻ ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ്. അവർക്കെങ്ങനെ എന്നെ ഒരു വർഷത്തിൽ കൂടുതൽ ഓർത്തിരിക്കാൻ സാധിക്കും. അതിലെനിയ്ക്കൊരു പ്രതീക്ഷയുമില്ല.  ഒരിക്കൽ നിങ്ങളീ ലോകം വിട്ടുപോയാൽ നിങ്ങളിതിനെ കുറിച്ച് ബോധവാന്മാരാണോ? അത് സാധ്യമല്ലല്ലോ. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ ഓർമ്മിക്കപ്പെടണമെന്നാണ്. എന്നാൽ അങ്ങനെ നടക്കില്ല."

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: