scorecardresearch

ദേവനന്ദയെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പരാതിയുമായി കുടുംബം

സൈബർ ആക്രമണം നേരിടുന്നുവെന്ന് പരാതിയുമായി ബാലതാരം ദേവനന്ദയും കുടുംബവും

സൈബർ ആക്രമണം നേരിടുന്നുവെന്ന് പരാതിയുമായി ബാലതാരം ദേവനന്ദയും കുടുംബവും

author-image
Entertainment Desk
New Update
Deva Nandha, Unni Mukundhan.

ചിത്രം: ഇൻസ്റ്റഗ്രാം/ ദേവനന്ദ

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബാലതാരമാണ് ദേവനന്ദ. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ സൈബർ ആക്രമണം നേരിടുകയാണെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദയും കുടുംബവും. സംഭവത്തിൽ ദേവനന്ദയുടെ അച്ഛൻ ജിബിൻ, എറണാകുളം സൈബർ പൊലീസിൽ പരാതി നൽകി.

Advertisment

'ഗൂ' എന്ന പുതിയ ചിത്രത്തിനായി ദേവനന്ദ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങൾ അനുവാദമില്ലാതെ മോശമായ രീതിയിൽ പ്രചരിപ്പിച്ചതായാണ് പരാതി. മനപ്പൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം ആളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയതെന്നും, 10 വയസുകാരിയായ മകൾക്ക് ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അച്ചൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, 'പുതിയ തലമുറയിലെ കുട്ടികൾ ഒരുപാടു മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നിൽക്കുന്നവരല്ലെന്നു'മുളള ദേവാനന്ദയുടെ പരാമർശമാണ് കൊച്ചുകുട്ടിയെന്ന പരിഗണന പോലും നൽകാതെ വ്യാപക വിമർശനത്തിനും ട്രോളുകൾക്കും കാരണമായത്. ഇതോടെ ദേവനന്ദയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

പരാതിയുടെ പൂർണ്ണരൂപം

Advertisment

ബഹുമാനപ്പെട്ട എസ്എച്ചഒ മുൻപാകെ ദേവനന്ദയ്ക്കു വേണ്ടി ദേവനന്ദയുടെ പിതാവായ ജിബിൻ ബോധിപ്പിക്കുന്ന പരാതി,
എന്റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ഗുവിന്റെ പ്രമോഷന്റെ ഭാഗമായി എന്റെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു. 

ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വ‌യസ്സുള്ള മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹ മധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിശ്വസ്തതയോടെ ജിബിൻ."

Read More Entertainment Stories Here

Cyber Attack Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: