/indian-express-malayalam/media/media_files/ohDw83aAaZSBLqToSm8Q.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കിരൺരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് '777 ചാര്‍ലി.' മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
തന്നിലേക്ക് തന്നെ ഒതുങ്ങി, ജീവിതം ആസ്വദിക്കാൻ മറന്ന് ജീവിക്കുന്ന ധർമ എന്ന കഥാപാത്രത്തിന്റെയും, അയാളുടെ ജീവിത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ചാർളി എന്ന് നായയുടെയും കഥയാണ് ചിത്രം. വളർത്തുമൃഗങ്ങൾ ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന സ്വാധീനവും അവയ്ക്ക് മനുഷ്യരോടുണ്ടാകുന്ന ആത്മബന്ധവും വ്യകതമായി കാണിക്കുന്ന '777 ചാർളി', പ്രേക്ഷകരുടെ മനസ്സും കണ്ണും നിറച്ചു.
സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ താരപരിവേഷമായിരുന്നു ചാർളിയ്ക്ക്. ഇപ്പോഴിതാ ചാർളിയുടെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് രക്ഷിത് ഷെട്ടി. ചാർളി അമ്മയായെന്നും, ആറ് നായക്കുട്ടികൾക്ക് ജന്മം നൽകിയെന്നും രക്ഷിത് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരെ അറിയിച്ചത്.
ബി.സി പ്രമോദാണ് ചാര്‍ളിയുടെ കെയര്‍ ടേക്കര്‍. വിശേഷം അറിഞ്ഞ് മൈസൂരുവിലെത്തിയാണ് രക്ഷിത് ചാർളിയെ കണ്ടത്.
100 കോടിയിലധികം രുപയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് കളക്ടുചെയ്തത്. സംഗീത ശൃംഗേരി ആണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപ് ആണ്. എഡിറ്റിംഗ് പ്രതീക് ഷെട്ടിയും സംഗീതം നോബിൻ പോളും നിർവ്വഹിച്ചിരിക്കുന്നു.
Read More Entertainment Stories Here
- ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച ആഢംബര വാച്ചിന്റെ വില അറിയാമോ?
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.