/indian-express-malayalam/media/media_files/Td7URRQ3xfiSAnm7s5C1.jpg)
നടൻ വിജയുടെ അഗാധമായ ദുഖങ്ങളിലൊന്നാണ് അകാലത്തിൽ പൊലിഞ്ഞ കുഞ്ഞനുജത്തി വിദ്യ. വിജയുടെ ഏക സഹോദരിയായ വിദ്യ മൂന്നര വയസ്സിലാണ് രക്താർബുദം വന്ന് മരണമടഞ്ഞത്.
വിദ്യയുടെ മരണം ഒൻപതുവയസ്സുകാരാനായ വിജയിനെ മാനസികമായി തളര്‍ത്തിയിരുന്നെന്നും കുട്ടിക്കാലത്ത് ഒരുപാട് കുസൃതികാണിച്ചിരുന്ന വായാടിയായിരുന്ന വിജയ് വിദ്യയുടെ മരണശേഷം ഒരുപാട് ഉള്‍വലിഞ്ഞുവെന്നും ഒരിക്കൽ ഒരു അഭിമുഖത്തിൽ അമ്മ ശോഭ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. സഹോദരിയുടെ ഓർമയ്ക്കായിട്ടാണ് വിജയ് തന്റെ പ്രൊഡക്ഷൻ കമ്പനിയ്ക്ക് വി.വി പ്രൊഡക്ഷൻ എന്നു പേരിട്ടത്. .
ഇപ്പോഴിതാ, വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മദേഴ്സ് ഡേയോട് അനുബന്ധിച്ചു സംഘടിപ്പിച്ച ഒരു പരിപാടിയിൽ, എഐയുടെ സഹായത്തോടെ ശോഭ മകളെ കാണുന്നതിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
എഐയുടെ സഹായത്തോടെ ക്രിയേറ്റ് ചെയ്ത വിദ്യയുടെ രൂപം ശോഭയോട് സംസാരിക്കുന്നതും ചോദ്യങ്ങൾക്കു മറുപടി നൽകുന്നതുമൊക്കെ വീഡിയോയിൽ കാണാം. വർഷങ്ങൾക്കു മുൻപു നഷ്ടപ്പെട്ട മകളെ വീണ്ടും കൺമുന്നിൽ കണ്ടപ്പോൾ അമ്മയ്ക്ക് വാക്കുകളിടറി. .
"മൂന്നര വയസ്സിലാണ് വിദ്യ വേർപിരിഞ്ഞത്. ഓരോ പെൺകുട്ടികളെ കാണുമ്പോഴും എനിക്ക് വിദ്യയെ ഓർമ വരും. ഇപ്പോൾ ജീവിച്ചിരുന്നാൽ 45 വയസ്സായേനെ," മകളുടെ ഓർമയിൽ ശോഭ പറഞ്ഞു.
സഹോദരിയുടെ പേര് എല്ലാ കാലത്തും ഓർത്തിരിക്കാൻ വേണ്ടിയാണ് വിജയ് മകൾക്ക് ദിവ്യ സാഷ എന്നു പേരിട്ടതെന്നും ശോഭ പറഞ്ഞു.
മകൻ തനിക്കേകിയ ഏറ്റവും വിലയേറിയ സമ്മാനമെന്തെന്നും വിജയുടെ അമ്മ വെളിപ്പെടുത്തുന്നുണ്ട്. .
"എനിക്ക് ഞങ്ങളുടെ വസ്തുവിൽ രു ബാബ കോവിൽ കെട്ടണമെന്ന് ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഒരു ഫ്രെബുവരിയാലാണ് അതു പറഞ്ഞത്, അടുത്ത ഫെബ്രുവരിയായപ്പോഴേക്കും ചെന്നൈയിലെ കൊരട്ടൂരിൽ ഒരു ബാബ കോവിൽ പണിതു തന്നു. ഞാൻ സായി ബാബയുടെ വലിയ ഭക്തയാണെന്ന് വിജയിയ്ക്ക് അറിയാം".
അഭിനയജീവിതത്തിനു അവധി നൽകി രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ് വിജയ്. 2024 ഫെബ്രുവരി 2നാണ് തന്റെ രാഷ്ട്രീയ പ്രവേശനം വിജയ് ആരാധകരുമായി പങ്കുവച്ചത്. ഫാൻസ് ക്ലബിലെ ആംഗങ്ങളെ ഉൾപ്പെടുത്തി 'തമിഴക വെട്രി കഴകം' (ടിവികെ) എന്ന പാർട്ടിയും വിജയ് പ്രഖ്യാപിച്ചിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു.
ചലച്ചിത്ര നിർമ്മാതാവ് എസ്.എ. ചന്ദ്രശേഖറിൻ്റെയും സംവിധായിക- പിന്നണിഗായിക ശോഭയുടെയും മകനാണ് വിജയ്. വൈവിധ്യമാർന്ന മതപശ്ചാത്തലങ്ങൾ ഉൾക്കൊള്ളുന്ന കുടുംബമാണ് താരത്തിന്റേത്. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് വിജയ് ഇപ്പോൾ. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി താരം കേരളത്തിലും എത്തിയിരുന്നു. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ , മോഹൻ, ജയറാം, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
Read More Entertainment Stories Here
- എനിക്ക് ഹിന്ദിയറിയൂലാന്ന് ആരു പറഞ്ഞു, സുഗമ പരീക്ഷക്ക് നൂറായിരുന്നു മാർക്ക്: ബേസിൽ
- ഒത്തൊരുമയുടെ 42വർഷം; വിവാഹ വാർഷികത്തിൽ ഓർമ്മ ചിത്രവുമായി ബാലചന്ദ്രമേനോൻ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
- അയാൾക്കൊപ്പം അഭിനയിച്ചു കൊതി തീർന്നില്ല, അതിനു വേണ്ടിമാത്രം ആവേശത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ട്: ഫഹദ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.