/indian-express-malayalam/media/media_files/uzPIRXD9zdayoXoeEn6d.jpg)
ചിത്രം: യൂട്യൂബ്
ഷാജോൺ നായകനായി സനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ്, അടുത്തിടെ തിയേറ്ററുകളിലെത്തിയ 'സിഐഡി രാമചന്ദ്രൻ റിട്ടയേര്‍ഡ് എസ്‍ഐ.' ചിത്രത്തിന്റെ പ്രെമോഷനിടെ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള ഷാജോണിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിന് കേരളത്തിലുള്ള സ്വീകാര്യതയെ പറ്റി അറിയുമോ എന്ന് പ്രണവിനോട് ഒരിക്കൽ ചോദിച്ചതായി ഷാജോൺ അഭിമുഖത്തിൽ പറഞ്ഞു.
ഒറിജിനിൽസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഷാജോൺ. പ്രണവ് മോഹൻലാലിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ഷാജോണിന്റെ രസകരമായ മറുപടി. "നമുക്ക് വിശ്വസിക്കാൻ പറ്റില്ല, ഇദ്ദേഹത്തിന് ഇപ്പോഴും മോഹൻലാലിന്റെ സ്വീകാര്യത മനസിലായിട്ടില്ലെന്ന് തോന്നുന്നു. ഞാൻ ഒരു ദിവസം ചോദിച്ചിട്ടുണ്ട്, 'അച്ഛനെ മലയാളികൾക്ക് എന്താണെന്നോ, അച്ഛന്റെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടിയുണ്ടോ എന്ന്.'
അരുൺ ഗോപിയുടെ സിനിമയിലാണ് ഞാൻ അപ്പുവിന്റെകൂടെ അഭിനയിക്കുന്നത്. സീൻ കേൾക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം താഴെ ഇരിക്കും. മോനെ കേറി ഇരിക്കെന്ന് പറഞ്ഞാൽ, 'വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം' എന്ന് പറയും. അച്ഛന്റെ ഒരു ലെവലും പ്രണവിന് അറിഞ്ഞുകൂടാ എന്ന് തോന്നുന്നു. അത് വലിയ ഒരു അത്ഭുതമാണ്. ഗംഭീര ഹ്യൂമൺ ബീയിങ്ങാണ് അപ്പു. കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്," ഷാജോൺ പറഞ്ഞു.
അരുൺ ഗോപി സംവിധാനം ചെയ്ത, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഷാജോണും പ്രണവും ഒരുമിച്ച് അഭിനയിച്ചത്. ആദിയിലൂടെ അരങ്ങേറ്റം കുറിച്ച പ്രണവിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
Read More Entertainment Stories Here
- ഇതാണ് നയൻതാരയുടെ പുതിയ ഓഫീസ്; വീഡിയോ
- നൂറിൽ അമ്പത്; ന്യൂജൻ സിനിമകൾക്ക് സാധിക്കാത്ത നേട്ടവുമായി ആടുജീവിതം
- ചാർളി അമ്മയായി; കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് രക്ഷിത് ഷെട്ടി
- ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച ആഢംബര വാച്ചിന്റെ വില അറിയാമോ?
- വേർപിരിഞ്ഞ മകളെ എഐയുടെ സഹായത്തോടെ വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ; നിറകണ്ണുകളോടെ വിജയുടെ അമ്മ
- കൺഫ്യൂഷൻ തീർക്കണമേ, ജയറാമിനു മുന്നിൽ സർപ്രൈസ് ഡാൻസുമായി മരുമകൻ, ചിരിയോടെ പാർവതിയും മാളവികയും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.