scorecardresearch

'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയ്ൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയ്ൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.

author-image
Entertainment Desk
New Update
Shane Nigam, Sudapi From India

ചിത്രം: ഇൻസ്റ്റഗ്രാം/ ഷെയ്ൻ നിഗം

നിലപാടുകൾ വ്യക്തമാക്കി വിവാദം സൃഷ്ടിക്കാറുള്ള നടനാണ് ഷെയ്ൻ നിഗം. അടുത്തിടെ ഷെയ്ൻ നായകനാകുന്ന ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ഉണ്ണീ മുകുന്ദനെ കുറിച്ച് തമാശയായി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. തന്റെ വാക്കുകൾ തെറ്റായി വളച്ചൊടിക്കുകയാണെന്നും, അഭിമുഖത്തിന്റെ പൂർണ ഭാഗം കാണാതെയാണ് പലരും തനിക്കെതിരെ തിരിയുന്നതെന്നും താരം മറുപടിയുമായി രംഗത്തെത്തിയിരുന്നു.

Advertisment

ഇതിന് പിന്നാലെ 'സുഡാപ്പി' എന്ന് വിളിച്ച് നിരവധി ആളുകളാണ് ഷെയിനെതിരെ സൈബർ ആക്രമണം നടത്തിയത്. ഇപ്പോഴിതാ 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചിരിക്കുകയാണ് ഷെയ്ൻ. കഫിയ ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഷെയ്ൻ പോസ്റ്റു ചെയ്തിരിക്കുന്നത്.  

ചിത്രം: ഇൻസ്റ്റഗ്രാം/ ഷെയ്ൻ നിഗം

ചിത്രം പുറത്തു വന്നതിന് പിന്നാലെ ഷെയ്നെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Advertisment

ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ, ബാബുരാജ് തുടങ്ങിയ താരങ്ങൾ പങ്കെടുത്ത അഭിമുഖത്തിലായിരുന്നു, ഉണ്ണീ മുകുന്ദൻ- മഹിമ കോമ്പോയെ കുറിച്ച് ഷെയ്ൻ സംസാരിച്ചത്. ആവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ൻ. എന്നാൽ ഈ അഭിമുഖത്തിന്റെ ഭാഗങ്ങൾ ട്രോൾ പേജുകളിലടക്കം വൈറലാകുകയും ഷെയ്നെതിരെ സൈബർ ആക്രമണം ഉണ്ടാകുകയുമായിരുന്നു.

Read More Entertainment Stories Here

Shane Nigam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: