/indian-express-malayalam/media/media_files/6A4sYOuM0gOJ7a7Vn54x.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡ് താരങ്ങളായ അർജുൻ കപൂറിന്റെയും മലൈക അറോറയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇതിനു പില്ലാനെ നിഗൂഢത ഒളിപ്പിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവച്ചിരിക്കുകയാണ് അർജുനും മലൈക്കയും.
"നമുക്ക് ജീവിതത്തിൽ രണ്ട് തിരഞ്ഞെടുപ്പുകളുണ്ട്. ഭൂതകാലത്തിൻ്റെ തടവുകാരോ ഭാവി സാധ്യതകൾ അന്വേഷിക്കുന്നവരോ ആകാം," അർജുൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. താരങ്ങൾ വേർപിരിയില്ലെന്ന് മലൈക്കയുടെ മാനേജർ വെളിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് അർജുന്റെ പോസ്റ്റ്.
നേരത്തെ, മലൈകയും ഇൻസ്റ്റാഗ്രാമിൽ സമാനമായൊരു പോസ് പങ്കുവച്ചിരുന്നു. "നമ്മെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളാണ് ഭൂമിയിലെ ഏറ്റവും വലിയ നിധി. അവ വാങ്ങാനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ല, നമുക്കോരോരുത്തർക്കും അവയിൽ ചിലത് മാത്രമേയുള്ളൂ," മലൈക്കയുടെ പോസ്റ്റ് ഇങ്ങനെ.
2019ൽ തന്റെ 45-ാം ജന്മദിനത്തിലാണ് അർജുൻ കപൂറുമായുള്ള പ്രണയം, മലൈക ആരാധകരെ അറിയിച്ചത്. മലൈകയുടെയും അർജുൻ്റെയും വേർപിരിയലിനെക്കുറിച്ചുള്ള കിംവദന്തികൾ നിരവധി മാസങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇരുവരെയും പൊതുപരിപാടികളിൽ ഒരുമിച്ച് കാണാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
വേർപിരിയലിൽ, പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഇരുവരും മൗനം പാലിക്കുമെന്നും, ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുമെന്നും, അടുത്ത വൃത്തങ്ങൾ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. വളരെ സ്‌നേഹത്തോടെ മുന്നോട്ട് പോയിരുന്ന ഒരു ബന്ധം നിര്‍ഭാഗ്യവശാല്‍ അവസാനിപ്പിക്കേണ്ടതായി വന്നു. അതിനര്‍ഥം അവര്‍ക്കിടയില്‍ മോശമായ കാര്യങ്ങള്‍ നടന്നു എന്നല്ല എന്നും പിങ്ക വില്ല കൂട്ടിച്ചേർത്തു.
എന്നാൽ, ഇത് വെറും കിംവദന്തി മാത്രമാണെന്നും, താരങ്ങൾ വേർപിരിയുന്നില്ല എന്നുമാണ് മലൈക്കയുടെ മാനേജർ പ്രതികരിച്ചത്. അർബാസ് ഖാനാണ് മലൈക്കയുടെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ അർഹാൻ എന്ന മകനും ഇവർക്കുണ്ട്.
Read More Entertainment Stories Here
- എന്നെ ആ സിനിമയിൽനിന്ന് മാറ്റണമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടില്ല: ആസിഫി അലി
- അന്ന് ആകെയുണ്ടായിരുന്നത് വള്ളിച്ചെരുപ്പും ആയിരം രൂപയും; വീണ്ടും ഡിസ്നിലാൻഡ് സന്ദർശിച്ച് വിഘ്നേഷും നയൻതാരയും
- 'മെഗാസ്റ്റാര്‍' എന്ന് ആദ്യം വിളിച്ചത് അവർ: മമ്മൂട്ടി
- നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് തെല്ലും പരിഭവമില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആശ ശരത്ത്
- എൻ്റെ എക്കാലത്തെയും മികച്ച ജന്മദിനം; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ
- ഇടി വെട്ടിയിട്ട് പ്രശ്നമില്ലെങ്കിൽ എന്ത് പാമ്പ് എന്ത് ട്രെയിൻ; ടൊവിനോയുടെ പോസ്റ്റിൽ കമന്റുമായി സഞ്ജു
- വിവാഹമുറപ്പിച്ച് വീട്ടുകാർ; ദിയയുടെ വീട്ടിലെത്തി അശ്വിനും കുടുംബവും, ചിത്രം വൈറൽ
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
- 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.