/indian-express-malayalam/media/media_files/bCJfjGznuGCORLSWTi7T.jpg)
ചിത്രം: യൂട്യൂബ്
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'അമർ അക്ബർ അന്തോണി.' സൂപ്പർ ഹറ്റ് വിജയം നേടിയ ചിത്രത്തിൽ ആസിഫ് അലിയും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ പ്രധാന റോളിലൊന്നിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് ആസിഫ് അലിയെ അയിരുന്നെന്നും, പൃഥ്വിരാജ് പറഞ്ഞതനുസരിച്ചാണ് ക്ലാസ്മേറ്റ്സ് താരങ്ങളായ ഇന്ദ്രജിത്തിനെയും, ജയസൂര്യയെയും ചിത്രത്തിൽ കാസ്റ്റുചെയ്തതെന്നും നാദിർഷ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
നാദിർഷയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആസിഫ് അലിയും പൃഥ്വിരാജും തമ്മിൽ പ്രശ്നമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, അമർ അക്ബർ അന്തോണിയിൽ നിന്ന് തന്നെ മാറ്റണമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് അലി. 'അത് ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അർത്ഥം. ആ പറഞ്ഞത് അവര് തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ, ആ മൂന്നുപേരാണെങ്കിൽ അത് കറക്ടായിരിക്കും. ആ സ്ക്രീൻ സ്പേസിൽ ഞാൻ പോയി നിന്നാൽ എപ്പോഴും ആളുകൾക്ക് ഞാൻ ഒരു അനിയനായി തോന്നിയേക്കാം.
അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഒരിക്കലും എന്നെ ആ സിനിമയിൽ നിന്ന് മാറ്റണമെന്നല്ല പറഞ്ഞത്. പറഞ്ഞതും നിങ്ങൾക്ക് മനസിലായതും തമ്മിലുള്ള വ്യത്യാസമാണ്. ഞാൻ ആയിരുന്നെങ്കിൽ ആ പഴയ ടീം എന്ന ഫീൽ ഒരിക്കലും കിട്ടില്ല. ആ സിനിമ നമ്മൾ ആദ്യ ദിവസം കാണൻ പോകുന്നത് തന്നെ ആ മൂന്നുപേരെ കണ്ടുകൊണ്ടാണ്. അല്ലെങ്കിൽ ഞങ്ങൾ പുതിയ ടീമിനെ ഒന്നേന്ന് പറഞ്ഞ് കൺവിൻസ് ചെയ്യേണ്ടി വരുമായിരുന്നു.
എന്റെ ഒരു പേഴ്സണൽ വിഷമം എന്നു പറയുന്നത്. നേരത്തെ എനിക്ക് ഒരു ആക്സിഡന്റെ സംഭവിച്ചിരുന്നു. അന്ന് മുതൽ എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിക്കുന്നവരാണ് രാജുവേട്ടനും, സുപ്രിയ ചേച്ചിയും. എന്റെ എല്ലാ വിശേഷങ്ങളും അന്വേഷിക്കുന്ന ഒരാളാണ് പ്രഥ്വിരാജ്. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ വലിയ വിഷമം ഉണ്ടായി," ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
Read More Entertainment Stories Here
- അന്ന് ആകെയുണ്ടായിരുന്നത് വള്ളിച്ചെരുപ്പും ആയിരം രൂപയും; വീണ്ടും ഡിസ്നിലാൻഡ് സന്ദർശിച്ച് വിഘ്നേഷും നയൻതാരയും
- 'മെഗാസ്റ്റാര്' എന്ന് ആദ്യം വിളിച്ചത് അവർ: മമ്മൂട്ടി
- നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് തെല്ലും പരിഭവമില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആശ ശരത്ത്
- എൻ്റെ എക്കാലത്തെയും മികച്ച ജന്മദിനം; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ
- ഇടി വെട്ടിയിട്ട് പ്രശ്നമില്ലെങ്കിൽ എന്ത് പാമ്പ് എന്ത് ട്രെയിൻ; ടൊവിനോയുടെ പോസ്റ്റിൽ കമന്റുമായി സഞ്ജു
- വിവാഹമുറപ്പിച്ച് വീട്ടുകാർ; ദിയയുടെ വീട്ടിലെത്തി അശ്വിനും കുടുംബവും, ചിത്രം വൈറൽ
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
- 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.