/indian-express-malayalam/media/media_files/yezfUnrIg047d7n2pq3w.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ വിഘ്നേഷ്
തെന്നിന്ത്യയുടെ പവർ കപ്പിൾസാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. മക്കളായ ഉയിരിനും ഉലഗിനും ഒപ്പം ഹോങ്കോങ്ങിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികൾ. ആരാധകരുമായി സ്വകാര്യ സന്തോഷങ്ങൾ പങ്കുവയ്ക്കാറുള്ള താരങ്ങൾ യാത്രയിലുടനീളമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഹോങ്കോങ്ങിലെ ഡിസ്നി ലാൻഡ് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. കൈയ്യിൽ വെറും ആയിരം രൂപയുമായി 12 വർഷം മുൻപ് വള്ളിച്ചരുപ്പ് ധരിച്ചാണ് താൻ ആദ്യമായി ഇവിടെ എത്തിയതെന്ന് വിഘ്നേഷ് പറയുന്നു. വരലക്ഷ്മിയെ നായികയാക്കി വിഘ്നേഷ് ആദ്യമായി സംവിധാനം ചെയ്ത 'പോടാ പോടി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പെർമിഷനായാണ് വിഘ്നേഷ് ഇവിടെയെത്തിയത്. ഇന്ന് കുടുംബത്തിനൊപ്പം വീണ്ടും ഡിസ്നിലാൻഡിൽ എത്താൽ സാധിച്ചതിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെന്ന് പോസ്റ്റിൽ വിഘ്നേഷ് കുറിച്ചു.
വിഘ്നേഷിനൊപ്പം ഹോങ്കോങ്ങിലൂടെ കൈകോർത്ത് നടക്കുന്ന ചിത്രങ്ങളും കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങളും അടുത്തിടെ നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരുന്നു.
മലയാളത്തിലേക്ക് റീ എൻട്രിക്കായി തയ്യാറെടുക്കുകയാണ് നയൻതാര ഇപ്പോൾ. നിവിൻ പോളിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന 'ഡിയർ സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിലാവും നയൻതാര എത്തുക. കുഞ്ചാക്കോ ബോബൻ നായകനായ നിഴലാണ് നയൻതാര അവസാനമായി അഭിനയിച്ച മലയാളം ചിത്രം.
അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ആണ് ഒടുവിൽ തിയേറ്ററിലെത്തിയ നയൻതാര ചിത്രം. ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960 എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന മറ്റുചിത്രങ്ങൾ. പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിഘ്നേഷ്.
Read More Entertainment Stories Here
- 'മെഗാസ്റ്റാര്' എന്ന് ആദ്യം വിളിച്ചത് അവർ: മമ്മൂട്ടി
- നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് തെല്ലും പരിഭവമില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആശ ശരത്ത്
- എൻ്റെ എക്കാലത്തെയും മികച്ച ജന്മദിനം; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ
- ഇടി വെട്ടിയിട്ട് പ്രശ്നമില്ലെങ്കിൽ എന്ത് പാമ്പ് എന്ത് ട്രെയിൻ; ടൊവിനോയുടെ പോസ്റ്റിൽ കമന്റുമായി സഞ്ജു
- വിവാഹമുറപ്പിച്ച് വീട്ടുകാർ; ദിയയുടെ വീട്ടിലെത്തി അശ്വിനും കുടുംബവും, ചിത്രം വൈറൽ
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
- 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.