scorecardresearch

അടിച്ച് കേറി ജോസേട്ടൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളം സിനിമ; ആ രാജ്യത്തെ റെക്കോർഡ് ഇനി ടർബോയ്ക്ക്

ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ, അഞ്ചു ദിവസത്തിനുള്ളിൽ 50കോടി കളക്ഷനും ചിത്രം മറി കടന്നിരുന്നു

ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ, അഞ്ചു ദിവസത്തിനുള്ളിൽ 50കോടി കളക്ഷനും ചിത്രം മറി കടന്നിരുന്നു

author-image
Entertainment Desk
New Update
Turbo |  Mammootty

Turbo Box Office Collection

'പോക്കിരിരാജ', 'മധുരരാജ' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി നിർമ്മിച്ച ചിത്രം തിയേറ്ററിൽ വിജയഗാഥ രചിക്കുകയാണ്. റെക്കോർഡ് കളക്ഷനോടെ ആദ്യദിനം പൂർത്തിയാക്കിയ ചിത്രം, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

Advertisment

സൗദി അറേബ്യയില്‍ റിലീസു ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡാണ് ടർബോ സ്വന്തമാക്കിയത്. മമ്മൂട്ടി കമ്പനിയാണ് ടർബോയുടെ പുതിയ റെക്കോർഡ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. റിലീസായി അഞ്ചാം ദിവസം ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു. ഈ രീതിയിൽ പ്രദർശനങ്ങൾ തുടരുകയാണെങ്കിൽ വൈകാതെ 100 കോടി ക്ലബ്ബിലും ചിത്രമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മെയ് 23നാണ് ടർബോ ലോകമെമ്പാടും റിലീസിനെത്തിയത്. ഇന്ത്യയിൽ നിന്നു മാത്രമായി 7 കോടിയോളം രൂപയാണ് ചിത്രം ആദ്യദിനം കളക്ഷൻ നേടിയത്.  ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷ​ൻ നേടുന്ന മലയാള ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ, അഞ്ജന ജയപ്രകാശ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറൽ ഫിലിംസിനാണ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്.  മെയ് 23നാണ് ടർബോയുടെ ആ​ഗോള റിലീസ്. 

Read More Entertainment Stories Here

Soudi Arabia Mammootty Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: