scorecardresearch

സിനിമയിൽ അവസരം കിട്ടിത്ത ചില പൊട്ടന്മാർ നിരൂപകരായിട്ടുണ്ട്: ജോയ് മാത്യു

അപകർഷത ബോധം മറച്ചുവച്ച് നിരുപണം നടത്തുന്നത് മഹാ തോന്യവാസമാണെന്നും, അത്തരക്കാരെ കൈയ്യിൽ കിട്ടിയാൻ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും നടൻ ജോയ് മാത്യു പറഞ്ഞു

അപകർഷത ബോധം മറച്ചുവച്ച് നിരുപണം നടത്തുന്നത് മഹാ തോന്യവാസമാണെന്നും, അത്തരക്കാരെ കൈയ്യിൽ കിട്ടിയാൻ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും തോന്നിയിട്ടുള്ളതെന്നും നടൻ ജോയ് മാത്യു പറഞ്ഞു

author-image
Entertainment Desk
New Update
Joy Mathew

ചിത്രം: ഇൻസ്റ്റഗ്രാം

ജോയ് മാത്യു, മണിക്കുട്ടൻ, അശോകൻ തുടങ്ങിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ശ്രീ മുത്തപ്പൻ.' ചിത്രത്തിന്റെ പ്രൊമോഷനായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്ന നടൻ ജോയ് മാത്യുവിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ അവസരം ലഭിക്കാതെ നിരാശരായി നടക്കുന്ന പലരും നിരൂപണം തുടങ്ങാറുണ്ടെന്നും അത്തരം ചില പൊട്ടൻമാരെ താൻ കണ്ടട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

Advertisment

"സിനിമ നിരൂപണം പഠിച്ചിട്ട് ചെയ്യേണ്ട ജോലിയാണ്. ചരിത്ര അധ്യാപകന് ചരിത്രം അറിഞ്ഞിരിക്കണം, ഇംഗ്ലീഷ് പഠിപ്പിക്കുന്നയാൾക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. സിനിമയിൽ ചാൻസ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടൻമാരെയും ഞാൻ കണ്ടിട്ടുണ്ട്. ഇവിരെ കൈയ്യിൽ കിട്ടിയാൻ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ നമുക്ക് അത് ചെയ്യാൻ പറ്റില്ലല്ലോ.

വളരെ ബോറാണ്, ആദ്യ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്ന ചില പ്രതിഭകളുണ്ടല്ലെ, ഇവര് ശരിക്കും പ്രതിഭ ശൂന്യരാണ്. സിനിമയുടെ ചരിത്രം, സിനിമയുണ്ടാക്കുന്ന ഇംപാക്റ്റ്സ്, അതിന്റെ വാല്യൂസ്, അതിൽ അളുകൾ എടുക്കുന്ന പരിശ്രമങ്ങൾ ഇതൊന്നും കാണാതെ അവന്റെ അപകർഷത ബോധം മറച്ചുവച്ച് നിരുപണം നടത്തുന്നത് മഹാ തോന്യവാസമാണ്. അത് ഒരിക്കലും നീരുപണമെന്ന് പറയാൻ പറ്റില്ല അത് ആക്രോശമോ എന്തോ ആണ്.

നേരെ മറിച്ച്, ഇത് ഒരു സീരിയസ് കലാരൂപമാണെന്ന് മനസിലാക്കണം. ഒരു പുസ്തകം ആരും പിറ്റേ ദിവസം റിവ്യൂ ചെയ്യാറില്ല. സിനിമ റിവ്യൂ ചെയ്യാൻ ഏറ്റവും എളുപ്പമാണ്. കാര്യം രണ്ട് മണിക്കൂർ ചിലവഴിച്ചാൽ സിനിമ റിവ്യൂ ചെയ്യാം. പെട്ടന്ന് കുറേ പൈസ കിട്ടും, പരസ്യം കിട്ടും. ശരിക്കും പറഞ്ഞാൽ ഇത്തരം നരൂപകർ മറ്റുള്ളവരുടെ ഉച്ശ്ഷ്ടം ഭക്ഷിക്കുകയാണെന്നേ ഞാൻ പറയൂ. ചില ചാനലുകളും അങ്ങനെയാണ്," ജോയ് മാത്യൂ പറഞ്ഞു.

Advertisment

Read More Entertainment Stories Here

Malayalam Film Industry Joy Mathew

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: