scorecardresearch

ലോക തൊഴിലാളി ദിനത്തിൽ 'രേഖാചിത്രം' ടീമിന് നിർമ്മാതാവിന്റെ സർപ്രൈസ്

സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും നിർമ്മാതാക്കൾ ഒരു തുക സമ്മാനമായി നൽകിയെന്ന് എഡിറ്റർ ഷമീര്‍ മുഹമ്മദ്

സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും നിർമ്മാതാക്കൾ ഒരു തുക സമ്മാനമായി നൽകിയെന്ന് എഡിറ്റർ ഷമീര്‍ മുഹമ്മദ്

author-image
Entertainment Desk
New Update
Rekhachithram, Venu Kunnapilly

ലോക തൊഴിലാളി ദിനമായ മേയ് 1ന് 'രേഖാചിത്രം' ടീമിന് സമ്മാനവുമായി നിർമ്മാതാവ് വേണു കുന്നപ്പള്ളി. ചിത്രവുമായി സഹകരിച്ച എല്ലാവർക്കും സർപ്രൈസായി ഒരു തുക അക്കൗണ്ടിലേക്ക് അയച്ചു നൽകുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം എഡിറ്റർ ഷമീര്‍ മുഹമ്മദാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

Advertisment

സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തരും സംതൃപ്തരാണെന്നും, കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറം എന്ന ചിത്രത്തിനും സമാനമായി സമ്മാനം ലഭിച്ചിരുന്നുവെന്ന് ഷമീർ ഫേസ്ബുക്കിൽ കുറിച്ചു. ആത്മാർത്ഥമായി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത് മാതൃകയാണെന്നും, ഷമീര്‍ കുറിച്ചു. 

കുറിപ്പിന്റെ പൂർണരുപം
"ഒരു സിനിമയിൽ വർക്ക് ചെയ്യൂക, അത് വിജയിക്കുക എന്നത് ഓരോ സിനിമ ആഗ്രഹിക്കുന്നവരുടേയൂം സ്വപ്നമാണ്. വളരെ സന്തോഷത്തോടെ എഴുതട്ടെ ഈ വർഷത്തെ എന്റെ ആദ്യ സിനിമയായ രേഖാചിത്രം, ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യ ബ്ലോക്ക്ബസ്റ്ററാണ്.

സിനിമയിൽ പ്രവർത്തിച്ച ഞങ്ങൾ ഓരോരുത്തരും സംതൃപ്തരാണ്. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും തന്നതാണ് വേണു കുന്നപ്പിള്ളി എന്ന നിർമാതാവ്. എന്നാൽ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൊണ്ടിൽ കാവ്യാ ഫിലിം കമ്പനിയിൽ നിന്നും ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്. 

Advertisment

കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്, ആത്മാർത്ഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത്. ഇനിയും കാവ്യ ഫിലിമ്സിന്റെ ഒപ്പം സിനിമ ചെയ്യാനും ഇത് പോലെ സമ്മാനങ്ങൾ വാങ്ങാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. നന്ദി വേണു കുന്നപ്പിള്ളി, ആന്റോ ചേട്ടൻ, ജോഫിൻ... ടീം രേഖാചിത്രം"- ഷമീർ മുഹമ്മദ്.

Read More

Anaswara Rajan Malayalam Movie Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: