scorecardresearch

ബില്യണേഴ്സ് ക്ലബിൽ ഇടംനേടി സെലീന ഗോമസ്; ആസ്തി...

പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിടെ പട്ടികയിൽ ഇടംനേടി നടിയും ഗായികയുമായ സെലീന ഗോമസ്

പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിടെ പട്ടികയിൽ ഇടംനേടി നടിയും ഗായികയുമായ സെലീന ഗോമസ്

author-image
WebDesk
New Update
Selena Gomez

ചിത്രം: ഇൻസ്റ്റഗ്രാം

പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിടെ പട്ടികയിൽ ഇടംനേടി അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ്. സെലീനയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത ബ്യൂട്ടി ബ്രാൻഡായ റെയർ ബ്യൂട്ടിയിൽ നിന്നും മറ്റു സംരംഭങ്ങളിൽ നിന്നുമുള്ള വരുമാനമാണ് താരത്തിന്റെ നേട്ടത്തിനു പിന്നിൽ.

Advertisment

1.3 ബില്യൺ ഡോളറാണ് സെലീന ഗോമസിന്റെ മൊത്തം ആസ്തി. ഇതിൽ ഭൂരിഭാഗവും 2019 ആരംഭിച്ച റെയർ ബ്യൂട്ടിയിൽ നിന്നുള്ള വരുമാനമാണ്. 81.4 ശതമാനത്തോളം റെയർ ബ്യൂട്ടി സംഭാവ ചെയ്യുന്നതായാണ് റിപ്പോർട്ട്. നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരന്മാരിൽ ഒരാളാണ് സെലീന.

ബ്യൂട്ടി ബ്രാൻഡിനു പുറമേ, മെന്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ വണ്ടർമൈൻഡ്, മ്യൂസിക് ആൽബം, റിയൽ എസ്റ്റേറ്റ്, സ്ട്രീമിങ് ഡീൽ, ബ്രാൻസ് പാർട്ണർഷിപ്പ്, അഭിനയം എന്നിവയും സെലീനയുടെ പ്രധാന വരുമാന മർഗങ്ങളാണ്.

Advertisment

'ഒൺലി മർഡേഴ്‌സ് ഇൻ ദ ബിൽഡിംഗ്' എന്ന ജനപ്രിയ പരമ്പരയിൽ താരമായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സെലീന പ്രത്യക്ഷപ്പെടുന്നുണ്ട്. കോമഡി സീരീസിലെ മികച്ച നായികയ്ക്കുള്ള ആദ്യ എമ്മി അവാർഡ് നോമിനേഷനും ഈ പരമ്പര സെലീന ഗോമസിന് നേടിക്കൊടുത്തിരുന്നു.

Read More

Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: