scorecardresearch

ഡുങ്കിയോ സലാറോ? ഞാൻ രണ്ടും കാണുമെന്ന് പൃഥ്വിരാജ്

ക്രിസ്മസ് റിലീസായാണ് ഷാരൂഖ് ഖാന്റെ ഡുങ്കിയും പ്രഭാസ്- പൃഥ്വിരാജ് ചിത്രം സലാറും തിയേറ്ററുകളിലേക്ക് എത്തുന്നത്

ക്രിസ്മസ് റിലീസായാണ് ഷാരൂഖ് ഖാന്റെ ഡുങ്കിയും പ്രഭാസ്- പൃഥ്വിരാജ് ചിത്രം സലാറും തിയേറ്ററുകളിലേക്ക് എത്തുന്നത്

author-image
Entertainment Desk
New Update
Salaar

ഡുങ്കിയും സലാറും ഒരുമിച്ച് തിയേറ്ററുകളിലേക്ക്

ഷാരൂഖ് ഖാൻ ചിത്രം ഡുങ്കിയും പ്രഭാസ് ചിത്രം സലാറും ക്രിസ്മസ് റിലീസായി ഈ ഡിസംബറിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബർ 22ന് ഇരുചിത്രങ്ങളും തിയേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ റിലീസിംഗ് ദിവസം മുഖാമുഖമുള്ള മത്സരം ഒഴിവാക്കാനായി ഡുങ്കിയുടെ റീലിസ് തീയതി ഒരു ദിവസം മുൻപേക്ക് മാറ്റിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 

Advertisment

അടുത്തിടെ, സലാറിന്റെ എഴുത്തുകാരനും സംവിധായകനുമായ പ്രശാന്ത് നീലും ഡുങ്കി- സലാർ റിലീസ് ഡേറ്റ് ക്ലാഷിനെ കുറിച്ചു  സംസാരിച്ചിരുന്നു. ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരു മുതിർന്ന താരവുമായി ഒരു സിനിമാ നിർമ്മാതാവും ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനീൽ നീൽ വ്യക്തമാക്കിയത്. 

“ആർക്കായാലും അവരുടെ റിലീസ് തീയതി മറ്റൊരാളുടെ തീയതിയിലേക്ക് മാറ്റുന്നത് വളരെ അസുഖകരമായ സാഹചര്യമാണ്,” നീൽ പറഞ്ഞു. ഒരു വർഷം മുൻപ് തന്നെ സലാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതാണെന്നും നീൽ കൂട്ടിച്ചേർത്തു. തീരുമാനമെടുക്കൽ പ്രക്രിയയിൽ തന്റെ പങ്കാളിത്തമില്ലാതെ പ്രൊഡക്ഷൻ ടീമാണ് സിനിമയുടെ റിലീസ് തീയതി നിശ്ചയിച്ചതെന്നും നീൽ വ്യക്തമാക്കി. 

Advertisment

ഷാരൂഖ് ഖാൻ- രാജ്കുമാർ ഹിരാനി ചിത്രം ഡങ്കിയുമായി സലാർ ബോക്സ് ഓഫീസിൽ  ഏറ്റുമുട്ടുന്നത് തനിക്ക് ഭയമില്ലെന്ന് പ്രശാന്ത് സമ്മതിച്ചെങ്കിലും തന്റെ പ്രധാന ആശങ്ക അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. പ്രേക്ഷകർക്ക് ചിത്രം ഇഷ്ടമാവുമോ എന്നതാണ് ഓരോ സിനിമാപ്രവർത്തകനെയും പോലെ തന്റെയും പ്രാഥമിക ആശങ്കയെന്നാണ് നീൽ ഊന്നിപറയുന്നത്. ഹിരാനി തന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണെന്നും നീൽ പറയുന്നു. "വളരെ വലിയ സിനിമയാണ് അവർ പുറത്തിറക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു."

നേരത്തെ സലാർ- ഡുങ്കി ഏറ്റുമുട്ടലിനെ കുറിച്ച് ചോദിച്ചപ്പോൾ സലാറിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. “ഞങ്ങൾ ഹിരാനി സാറിന്റെയും ഷാരൂഖ് സാറിന്റെയും സിനിമയ്‌ക്കൊപ്പമാണ് റിലീസ് ചെയ്യുന്നത്. മറ്റെല്ലാം മറക്കുക, ഒരു സിനിമാ പ്രേമി എന്ന നിലയിൽ ഞാനിത്  ഇഷ്ടപ്പെടുന്നു! അവധിക്കാലത്ത്, രണ്ട് ഭീമൻ ചലച്ചിത്ര നിർമ്മാതാക്കളുടെ, രണ്ട് വലിയ താരങ്ങൾ അഭിനയിച്ച, രണ്ട് ഭീമാകാരമായ സിനിമകൾ, കഥയും ആഖ്യാനവും പോലെ സാധ്യമായ എല്ലാ പാരാമീറ്ററുകളിലും തികച്ചും വിപരീതമായ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തുന്നു എന്നതിൽ എനിക്ക് ആവേശമുണ്ട്." 

Read More Entertainment News Here

Prabhas Prithviraj Shahrukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: