scorecardresearch

ഒരു കാലത്തും അയാളെ എതിർക്കാൻ പോകരുതെന്ന് പിഷാരടി; ജീവനിൽ കൊതിയുള്ളതോണ്ട് ഇല്ല സാറേ എന്ന് ജയസൂര്യ

ചിരിപ്പിച്ച് ക്യാപ്ഷന്‍ കിങ്ങിന്റെ കമന്റ്, വിട്ടുകൊടുക്കാതെ ജയസൂര്യയും

ചിരിപ്പിച്ച് ക്യാപ്ഷന്‍ കിങ്ങിന്റെ കമന്റ്, വിട്ടുകൊടുക്കാതെ ജയസൂര്യയും

author-image
Entertainment Desk
New Update
Jayasurya Ramesh Pisharody

ക്യാപ്ഷന്‍ കിങ്ങ് എന്നു സോഷ്യല്‍ മീഡിയ പരക്കെ വിശേഷിപ്പിക്കുന്ന താരമാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വ്യത്യസ്തമായ അടിക്കുറിപ്പുകള്‍ തന്റെ പോസ്റ്റുകള്‍ക്കു നല്‍കുന്നതു രമേഷിന്റെ ഒരു വിനോദമാണ്. തന്റെ പോസ്റ്റുകൾക്കു മാത്രമല്ല, സുഹൃത്തുക്കളായ താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു താഴെയും രസകരമായ കമന്റുകൾ പിഷാരടി നൽകാറുണ്ട്.

Advertisment

കഴിഞ്ഞ ദിവസം, നടൻ ജയസൂര്യയുടെ ഒരു പോസ്റ്റിനു താഴെ പിഷാരടി നൽകിയ കമന്റും അതിനു ജയസൂര്യ നൽകിയ മറുകമന്റുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മേയ് ഒന്നിനായിരുന്നു ജയസൂര്യയുടെ ജീവിതപങ്കാളിയായ സരിതയുടെ ജന്മദിനം. "മൈ പ്ലാൻ ഇന്ത്യൻ ഹീറോയിനു ജന്മദിനാശംസകൾ," എന്നായിരുന്നു ജയസൂര്യ ചിത്രത്തിനു അടിക്കുറിപ്പേകിയത്.

Advertisment

"നിങ്ങൾക്ക് ഞാൻ ഒരുപദേശം തരാം ഒരു കാലത്തും നിങ്ങൾ അയാളെ എതിർത്ത് നിൽക്കാൻ പോകരുത് സാർ," എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. 

"സ്വന്തം ജീവനിൽ കൊതിയുള്ളത് കൊണ്ട് മാത്രം ഞാൻ എതിർക്കാറില്ല സർ..
അല്ലാതെ ഭയന്നിട്ടല്ല," എന്നായിരുന്നു ജയസൂര്യയുടെ മറുകമന്റ്.

Jayasurya Ramesh Pisharody

Read More Entertainment Stories Here

Jayasurya Ramesh Pisharody

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: